ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസ വാർത്ത.ഇന്ത്യക്കെതിരായ സൗഹൃദ മത്സരം നടന്നേക്കുമെന്ന് സൂചന.
സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ സീനിയര്‍ ടീമും ഇവാന് വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മിലുള്ള ആവശ പോരാട്ടത്തിനായി ആണ് മഞ്ഞപ്പട ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ടീമുമായിട്ടുള്ള സൗഹൃദ മത്സരം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ രണ്ട് ക്ലബ്ബുകൾ കേരള ബ്ലാസ്റ്റർസും ഗോകുലം കേരള എഫ് സി യുടെ വനിതകളുടെ ടീമുംമായിരുന്നു. ബ്ലാസ്റ്റേഴ്സ് യൂ എ ഇ ൽ സൗഹൃദ മത്സരത്തിന് പോയെങ്കിലും ഫിഫയുടെ നിരോധനം മൂലം കളിക്കാൻ സാധിച്ചിട്ടില്ല.ഗോകുലമാകട്ടെ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ വനിതാ ചാമ്പ്യൻഷിപ്പിനായി ഉസ്ബാകിസ്ഥാനിൽ വരെ പോയിരുന്നു.എഐഫ്ഫ് ന് ഫിഫ ബാൻ നൽകിയതുമൂലം അവർക്കും ടൂർണമെന്റിന് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ( എ ഐ എഫ് എഫ് ) ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ആശങ്കയില്‍ ആയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കൊച്ചിയിലെ സൗഹൃദ മത്സരം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ ദേശീയ ടീമും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം നടക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ സീനിയര്‍ ടീമും ഇവാന് വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മിലുള്ള ആവശ പോരാട്ടത്തിനായി ആണ് മഞ്ഞപ്പട ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.സെപ്റ്റംബര്‍ 18, 19 തീയതികളില്‍ ആയിരിക്കും മത്സരം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്. ഇക്കാര്യത്തെ കുറിച്ച് എ ഐ എഫ് എഫ് ഔദ്യോഗികമായി ഇതുവരെ ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
ToOur Whatsapp Group
Our Telegram
Our Facebook Page