ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമയും ബറോഡായും, സായിദ് മുഷ്തഖ് അലി സംഭവബഹുലം..
ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമയും ബറോഡായും, സായിദ് മുഷ്തഖ് അലി സംഭവബഹുലം..
ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമയും ബറോഡായും, സായിദ് മുഷ്തഖ് അലി സംഭവബഹുലം..
സായിദ് മുഷ്തഖ് അലി ടൂർണമെന്റിൽ ലോക റെക്കോർഡുകൾ കടപൊഴുകി വീഴുകയാണ്.ഭൂരിഭാഗം ലോക റെക്കോർഡുകളും സ്വന്തമാക്കിയത് ബറോഡയാണ്. സിക്കിമിനെതിരെയാണ് ബറോഡയുടെ ഈ നേട്ടങ്ങൾ. എന്തൊക്കെയാണ് ഈ നേട്ടങ്ങൾ എന്ന് നോക്കാം.
പുരുഷ t20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്നതാണ് ആദ്യത്തെ നേട്ടം.5 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് അവർ സ്വന്തമാക്കിയത്.ഒരു t20 ഇന്നിങ്സിൽ നാല് ഫിഫ്റ്റി സ്വന്തമാക്കുന്ന ആദ്യത്തെ ടീമുമായി അവർ മാറി. സിമ്പാവേ മാത്രമാണ് ഇതിന് മുന്നേ ഈ നേട്ടത്തിൽ എത്തിയത്.
ഒരു t20 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് എന്നാ നേട്ടവും അവർ സ്വന്തമാക്കി. 37 സിക്സാണ് ബറോഡാ സ്വന്തമാക്കിയത്.സായിദ് മുഷ്തഖ് അലിയിലെ ഏറ്റവും ഉയർന്ന വിജയ മാർജിനും ബറോഡാ സ്വന്തമാക്കി.സിക്കിമിനെ തോല്പിച്ചത് 263 റൺസിന്.
ഇതിനടയിൽ ഒരു ലോക റെക്കോർഡ് അഭിഷേക് ശർമയും സ്വന്തമാക്കി.മേഖലായക്കെതിരെ അദ്ദേഹം സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.365.52 ആയിരുന്നു അദ്ദേഹത്തിന്റെ പ്രഹരശേഷി.സെഞ്ച്വറി നേടിയ ഒരു t20 ഇന്നിങ്സിലെ ഏറ്റവും മികച്ച പ്രഹരശേഷിയാണ് ഇത്