വനിതാ ലോകകപ്പ് 2022:ഇന്ത്യക്ക് മിന്നും വിജയം...
ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ 110 റൺസ് വിജയം സെമി ഫൈനൽ പ്രേതീക്ഷകൾ സജീവമായി.
യാസ്തിക ഭാട്ടിയയുടെ അർദ്ധ ശതകത്തിന്റെയും ഷഫാലി വർമയുടെ 42 റൺസിന്റെയും പിൻബലത്തിൽ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി .
യാസ്തിക ഭാട്ടിയ കളിയിലെ താരം
യാസ്തിക ഭാട്ടിയയുടെ തകർപ്പൻ അർധസെഞ്ചുറിയുടെയും സ്നേഹ് റാണയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെയും പിൻ ബലത്തിൽ ബംഗ്ലാദേശിനെതിരെ 110 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഇന്ത്യ സെമിഫൈനൽ പ്രേതീക്ഷകൾ നിലനിർത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ. 80 പന്തിൽ നിന്നും 50 റൺസെടുത്ത ഭാട്ടിയെയും,അവസാന സമയത്തു വളരെ വേഗത്തിൽ 27 റൺസെടുത്ത റാണയുടെയും 30 റൺസെടുത്ത പൂജ വസ്ട്രക്കാറുടേയും ബാറ്റിങ്ങിന്റെ പിൻബലത്തിൽ ഇന്നിംഗ്സ് മധ്യത്തിൽ തകർച്ച നേരിട്ടെങ്കിലും 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടാൻ ഇന്ത്യക്ക് ആയി.
റാണയുടെ (4/30) നേതൃത്തത്തിൽ സ്പിന്നർമാരുടെ കൃത്യമായ ഇടവേളകളിലെ വിക്കറ്റ് നേട്ടം ബംഗ്ലാദേശ് ഇന്നിങ്സിന്റെ നടുവോടിക്കുകയായിരുന്നു.
ബംഗ്ലാദേശിനെ 40.3 ഓവറിൽ 119 റൺസിന് പുറത്താക്കിയ ഇന്ത്യ ടൂർണമെന്റിലെ മൂന്നാം വിജയം സ്വന്തമാക്കുകയായിരുന്നു.ഈ വലിയ വിജയത്തോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് (0.768) കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചു.
ഞായറാഴ്ച നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.പ്രോട്ടീസിന്റെ അടുത്ത മത്സരം വെസ്റ്റ് ഇൻഡീസിനോടായിരിക്കെ ആ മത്സരത്തിൽ വെസ്റ്റ്ഇൻഡീസിനെ സൗത്ത് ആഫ്രിക്ക തോൽപ്പിച്ചാൽ അത് ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾക്ക് വലിയ സഹായമാകും.