ജെമിമയുടെ പോരാട്ടം പാഴായി, ദക്ഷിണ ആഫ്രിക്കൻ വനിതകൾക്ക് പരമ്പരയിലെ ആദ്യത്തെ വിജയം
ജെമിമയുടെ പോരാട്ടം പാഴായി, ദക്ഷിണ ആഫ്രിക്കൻ വനിതകൾക്ക് പരമ്പരയിലെ ആദ്യത്തെ വിജയം
ജെമിമയുടെ പോരാട്ടം പാഴായി, ദക്ഷിണ ആഫ്രിക്കൻ വനിതകൾക്ക് പരമ്പരയിലെ ആദ്യത്തെ വിജയം.
അത്യന്ത്യം ആവേശകരമായ ഇന്ത്യൻ വനിതകളും ദക്ഷിണ ആഫ്രിക്ക വനിതകളും തമ്മിൽ നടന്ന ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ദക്ഷിണ ആഫ്രിക്കക്ക് വിജയം.
ടോസ് നേടിയ ഇന്ത്യൻ നായിക ഹർമൻപ്രീത് ബൗളിംഗ് തിരഞ്ഞെടുത്തു.എന്നാൽ ഹർമൻപ്രീതിന്റെ തീരുമാനം തെറ്റി. ദക്ഷിണ ആഫ്രിക്ക 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് സ്വന്തമാക്കി. 81 റൺസ് സ്വന്തമാക്കിയ താസ്മിൻ ബ്രിട്സാണ് ദക്ഷിണ ആഫ്രിക്ക ടോപ് സ്കോറർ.
മറുപടി ബാറ്റിംഗിൽ സ്മൃതി മന്ദാന ഇന്ത്യക്ക് മികച്ച തുടക്കം നൽകി. എന്നാൽ കൃത്യമായ ഇടവേളകളിൽ ദക്ഷിണ ആഫ്രിക്ക വിക്കറ്റ് സ്വന്തമാക്കി.സ്മൃതിയും പുറകെ ഹേമലതയും വീണതോടെ ജെമിമാ ക്രീസിലേക്കെത്തി.നായിക ഹർമൻ ഒപ്പം മികച്ച ഒരു കൗണ്ടർ അറ്റാക്ക് കൂട്ടുകെട്ട് പടുത്തുയർത്തി.
അവസാന ഓവറിൽ ഇന്ത്യൻ വനിതകൾക്ക് ജയിക്കാൻ വേണ്ടത് 21 റൺസ്.ഹർമൻപ്രീത് സ്ട്രൈക്കിൽ
ബോൾ no1 : 4
ബോൾ no2: 2
ബോൾ no 3.1
ബോൾ no:4 :1
ബോൾ no:5:0
ബോൾ no:6 : വിക്കറ്റ്
30 പന്തിൽ 50 റൺസ് എടുത്ത ജെമിമയുടെ പോരാട്ടം പാഴായി. ദക്ഷിണ ആഫ്രിക്കക്ക് 12 റൺസ് വിജയം.