യുണൈറ്റഡ് ഇന്നിറങ്ങുന്നു, എല്ലാ കണ്ണുകളും റൊണാൾഡോയിലേക്ക്...
യുണൈറ്റഡ് ഇന്നിറങ്ങുന്നു, എല്ലാ കണ്ണുകളും റൊണാൾഡോയിലേക്ക്...
പുതിയ സീസണും പുതിയ പ്രതീക്ഷകളുമായി എറിക് ടെൻ ഹാഗിന്റെ മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നു. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം സീസൺ കളിച്ചു തീർത്ത ശേഷമാണ് ടീം പുതിയ സീസൺ വേണ്ടി ടീം കോപ്പ് കൂട്ടുന്നത്. എന്നാൽ യുണൈറ്റഡിന് കാര്യങ്ങൾ അത്ര എളുപ്പമല്ല.
എറിക് ടെൻ ഹാഗ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ്. താരം ടീമിനോപ്പം വളരെ കുറച്ചു സമയം മാത്രമേ പരിശീലനം നടത്തിയിട്ടൊള്ളു. അത് കൊണ്ട് റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാൻ സാധ്യതയില്ലെന്ന് പല സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. റൊണാൾഡോ ആദ്യ ഇലവനിൽ എത്തിയില്ലെങ്കിൽ വിവാദങ്ങൾ വീണ്ടും കത്തുമെന്ന് ഉറപ്പ്.
പ്രീ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത മാർഷ്യലിന് പരിക്ക് പറ്റിയത് യുണൈറ്റഡിന് തിരിച്ചടിയാണ്. ഈ ഒരു സാഹചര്യത്തിൽ റൊണാൾഡോ മാത്രമാണ് മറ്റൊരു ഓപ്ഷൻ. താരത്തെ ടീമിൽ എടുക്കാതെ യുവ താരങ്ങളായ ഏലഗക്കോ ഗാർനച്ചോക്കോ അവസരം കൊടുത്താൽ മുന്നേ പറഞ്ഞ പോലെ വിവാദം ആളി കത്തുമെന്ന് ഉറപ്പാണ്.
ഇന്ന് വൈകിട്ട് 6:30 ക്ക് ബ്രൈറ്റൺ എതിരെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ ആദ്യ മത്സരം. ടെൻ ഹാഗിന്റെ ആദ്യത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിന് വിജയത്തോടെ തുടങ്ങാൻ സാധിക്കട്ടെ. കൂടുതൽ കായിക വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page