ബാംഗ്ലൂർ മുന്നേറ്റ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്.

ഡയസിന് പകരക്കാരനായി അത്രയും തന്നെ നിലവാരത്തിൽ ഒരു പക്ഷെ അതിലും നല്ല പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ബാംഗ്ലൂർ മുന്നേറ്റ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്.

കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ സീസനാണ് വരാൻ പോകുന്നത്. കേരളത്തിന്റെ മുന്നേറ്റ നിരയുടെ കുന്തമുനകളായ അൽവാരോ വാസ്കസും, പേരേര ഡയസും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഗോവയിലേക്കും മുംബയിലേക്കും പോയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വളരെ അധികം വിമർശനങ്ങൾക്കൂ വിധേയമവാന്‍ കാരണമായ മാറ്റങ്ങള്‍ ആയിരുന്നു  ഈ രണ്ടു കൊഴിഞ്ഞുപോക്കും.എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഒരു മുന്നേറ്റ താരത്തെ ചിരവൈരികളായ ബാംഗ്ലൂർ എഫ് സി യിൽ നിന്നും സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

 

ഡയസിന് പകരക്കാരനായി അത്രയും തന്നെ നിലവാരത്തിൽ ഒരു പക്ഷെ അതിലും നല്ല പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയൻ ലീഗിലെ മാക്ആർതർ ക്ലബ്ബിന്റെ മുന്നേറ്റ നിരയിലെ പ്രധാന തരമായ ജിയോവാനി അപോസ്‌റ്റോൽസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.എന്നാൽ ഇപ്പോഴും അൽവാരോ വാസകസിനു പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചിട്ടില്ല. പ്രീ സീസൺ തുടങ്ങുവാൻ ആഴ്ച്ചകൾ മാത്രം ശേഷിക്കേ ആ സൈനിംഗ് താമസിയാതെ ഉണ്ടാകുവാനാണ് സാധ്യത.

 

കേരള ബ്ലാസ്റ്റേഴ്‌സ് എന്നാൽ ഇപ്പോൾ ബാംഗ്ലൂർ എഫ് സിയിൽ നിന്ന്  ഒരു യുവ ഇന്ത്യൻ മുന്നേറ്റ നിര താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.2022 ൽ നടന്ന റിലയൻസ് ഡെവലപ്പ്മെന്റ് ലീഗിലെ ഗോൾഡൻ ബൂട്ട് വിന്നറായ മലയാളി താരം രാഹുൽ രാജുവോ,അല്ലെങ്കിൽ 23 വയസുകാരനായ എഡ്മണ്ട് ലാൽറിണ്ടികയോ ആകാനാണ് സാധ്യത. നേരത്തെ രാഹുലിനെ ബാംഗ്ലൂർ എഫ് സി നെക്സ്റ്റ് ജെൻ കപ്പിന്റെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.