ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ
ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മറ്റൊരു താരം കൂടി പുറത്തേക്ക്. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരം നൗറാം മഹേഷ് സിങ്ങിനെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. രണ്ട് വർഷത്തെ കരാറിലാണ് താരം ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറുന്നത്.
പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇത് വരെയും ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. പല ക്ലബ്ബുകളിലായി താരം ലോണിലാണ് കളിച്ചു വന്നിരുന്നത്.
പതിവിന് വിപീരതമായി താരം ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയത് ലോൺ വഴിയല്ല. ഈ തവണ സ്ഥിര ട്രാൻസ്ഫർ വഴിയാണ് താരം ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയത്. ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ആഗ്രഹിച്ച മറ്റൊരു താരത്തെ കൂടി ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി കഴിഞ്ഞു.
ശ്രീനിധി ഡെക്കാനിൽ നിന്ന് യുവതാരം ലാൽച്ചുഗചുങ്കയെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. താരത്തിൽ ചെന്നൈയിന് എഫ് സി ക്കും കേരള ബ്ലാസ്റ്റേഴ്സിനും താല്പര്യമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടുതൽ ഫുട്ബോൾ വാർത്തകൾക്ക് വേണ്ടി "Xtremedesportes" ന്നേ പിന്തുടരുക.
Our Whatsapp Group