ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരച്ചടി, സൂപ്പർ താരത്തിന് സീസൺ നഷ്ടമായേക്കാം എന്ന് റിപ്പോർട്ടുകൾ..

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരച്ചടി, സൂപ്പർ താരത്തിന് സീസൺ നഷ്ടമായേക്കാം എന്ന് റിപ്പോർട്ടുകൾ..

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരച്ചടി, സൂപ്പർ താരത്തിന് സീസൺ നഷ്ടമായേക്കാം എന്ന് റിപ്പോർട്ടുകൾ..
(Pic credit :Twitter )

കഴിഞ്ഞ കുറച്ചു ആഴ്ചകളായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് കേൾക്കുന്നത് അത്ര സുഖകരമായ കാര്യമല്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വമ്പൻ തോൽവി ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ഈ മത്സരങ്ങളിൽ ഏഴു ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ ഭടൻ മാർക്കോ ലെസ്‌കോവിചിന്റെ പരിക്കാണ് ബ്ലാസ്റ്റേഴ്‌സിനെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്.എന്നാൽ ഇപ്പോൾ റൈറ്റ് ബാക്ക് പൊസിഷനിൽ ഗംഭീര പ്രകടനം നടത്തികൊണ്ടിരുന്ന സന്ദീപ് സിങ്ങും പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്.മാത്രമല്ല അദ്ദേഹത്തിന് ഈ സീസൺ തന്നെ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ ഗോവക്കെതിരെ നടന്ന മത്സരത്തിലാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡാണ്. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page