നിഖിൽ ചൗദരിയുടെ മികവിൽ ഹരികെയ്നെസ് ടോപ് 4 ലേക്ക്..

നിഖിൽ ചൗദരിയുടെ മികവിൽ ഹരികെയ്നെസ് ടോപ് 4 ലേക്ക്..

നിഖിൽ ചൗദരിയുടെ മികവിൽ ഹരികെയ്നെസ് ടോപ് 4 ലേക്ക്..
Pic credit:X

നിഖിൽ ചൗദരിയുടെ മികവിൽ ഹരികെയ്നെസ് ടോപ് 4 ലേക്ക്..

ബിഗ് ബാഷ് ലീഗിലെ 18 മത്തെ മത്സരത്തിലെ ഹരികെയ്നെസിന് വിജയം. സിക്സെർസിനെ ഹരികെയ്നെസിനെ തോല്പിച്ചത് 50 റൺസിന്. ഓൾ റൗണ്ട് മികവ് പുറത്തെടുത്ത ഹരികെയ്നെസ് താരം നിഖിൽ ചൗദരിയാണ് കളിയിലെ താരം.31 പന്തിൽ 42 റൺസും 15 റൺസ് മാത്രം വിട്ട് കൊടുത്തു 1 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ടോസ് നേടിയ സിക്സഴ്‌സ് നായകൻ മൊയ്‌സ്സ് ഹെൻറിക്‌സ് ബൌളിംഗ് തിരഞ്ഞെടുത്തു. ഹരികെയ്നെസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് സ്വന്തമാക്കി.31 പന്തിൽ 42 റൺസ് നേടിയ നിഖിൽ ചൗദരിയാണ് ഇന്നിങ്സ് ടോപ് സ്കോറർ.സിക്സയേഴ്‌സിന് വേണ്ടി ജാക്ക്സൺ ബർഡ്‌ നാല് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിഡ്നി സിക്സെഴ്‌സ് 50 റൺസ് അകലെ തോൽവി സമ്മതിച്ചു.19.3 ഓവറിൽ അവർ 111 റൺസിന് ഓൾ ഔട്ടായി.19 പന്തിൽ 22 റൺസ് നേടിയ നായകൻ മൊയ്‌സ്സ് ഹെൻറിക്‌സാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഹരികെയ്നെസിന് വേണ്ടി ജോർദാൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി.

ഈ വിജയത്തോടെ ഹരികെയ്നെസ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് എത്തി.സിക്സ്യേഴ്‌സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.സീസണിലെ സിക്സയേഴ്‌സിന്റെ ആദ്യത്തെ തോൽവിയായിരുന്നു ഇത്.