സിമ്പാവേയേ തകർത്ത് പാകിസ്ഥാൻ.

സിമ്പാവേയേ തകർത്ത് പാകിസ്ഥാൻ.

സിമ്പാവേയേ തകർത്ത് പാകിസ്ഥാൻ.
Pic credit:espncricinfo

സിമ്പാവേയേ തകർത്ത് പാകിസ്ഥാൻ.

പാകിസ്ഥാൻ സിമ്പാവേ t20 പരമ്പരയിലെ ആദ്യത്തെ t20 മത്സരത്തിൽ പാകിസ്ഥാൻ വിജയം.57 റൺസിനായിരുന്നു പാകിസ്ഥാന്റെ വിജയം.രണ്ടാം t20 ഡിസംബർ 3 ന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് ബുലവായോവിൽ ആരംഭിക്കും.

ടോസ് നേടിയ പാകിസ്ഥാൻ നായകൻ സൽമാൻ ആഗ ബാറ്റിംഗ് തിരഞ്ഞെടുത്തു.20 ഓവറിൽ പാകിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് സ്വന്തമാക്കി.30 പന്തിൽ 39 റൺസുമായി ഉസ്മാൻ ഖാനും 25 പന്തിൽ 39 റൺസുമായി തയ്യാബ് തഹിറും മികച്ചു നിന്നു.സിമ്പാവേക്ക് വേണ്ടി നായകൻ സിക്കണ്ടർ റാസ 14 റൺസ് മാത്രം വിട്ട് കൊടുത്തു നാല് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിമ്പാവേക്ക് വേണ്ടി നായകൻ റാസ പൊരുതി നോക്കി.28 പന്തിൽ 39 റൺസ് സ്വന്തമാക്കി അദ്ദേഹം മടങ്ങി.ഇതിനിടയിൽ ഹാരിസ് റൗഫ് പാകിസ്ഥാൻ വേണ്ടി ഏറ്റവും കൂടുതൽ t20 വിക്കറ്റ് സ്വന്തമാക്കുന്ന താരമായി മാറി.107 വിക്കറ്റ് സ്വന്തമാക്കിയ ശദബ് ഖാനെയാണ് റൗഫ് രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്.

ഒടുവിൽ സിമ്പാവേ 110 റൺസിന് പുറത്തായി.പാകിസ്ഥാൻ വേണ്ടി അബ്റർ അഹ്‌മദും സുഫിയാനും മൂന്നു വിക്കറ്റ് സ്വന്തമാക്കി.ഹാരിസ് റൗഫ് രണ്ട് വിക്കറ്റും സ്വന്തമാക്കി.ഓപ്പനർ മരുമനി റൺ ഔട്ടായപ്പോൾ ജഹനദദ് ഖാൻ ഒരു വിക്കറ്റും സ്വന്തമാക്കി.