നാഷണൽ ഗെയിംസ് ഫുട്ബോളിൽ ഇന്ന് ബംഗാൾ കേരള ഫൈനൽ..
നാഷണൽ ഗെയിംസ് ഫുട്ബോളിൽ ഇന്ന് ബംഗാൾ കേരള ഫൈനൽ..
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ വൈരങ്ങളിൽ ഒന്നാണ് കേരളവും ബംഗാളും. ഇന്ത്യൻ സൂപ്പർ ലീഗിലായാലും ഐ ലീഗിലായാലും സന്തോഷ് ട്രോഫിയിലായാലും കേരള ക്ലബ്ബുകളും കൊൽക്കത്ത ക്ലബ്ബുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ യുദ്ധ സമാനമായ സാഹചര്യമാണ്. ആ മത്സരങ്ങൾ ഫൈനലിൽ ആണെങ്കിലോ!!.
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് തവണ ഫൈനലിൽ കൊൽക്കത്ത ക്ലബ്ബുകളും കേരള ക്ലബ്ബുകളും തമ്മിൽ ഏറ്റുമുട്ടിയെങ്കിലും രണ്ട് തവണയും ബ്ലാസ്റ്റേഴ്സിനെ തകർത്തു എ ടി കെ യാണ് വിജയിച്ചത്. അവസാനമായി ഇരു സംസ്ഥാനങ്ങളിലെയും ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടിയത് ഈ കൊല്ലം നടന്ന സന്തോഷ് ട്രോഫിയിലാണ്. അന്ന് കേരളം ബംഗാളിനെ തകർത്ത് കിരീടം നേടിയിരുന്നു.
ഇപ്പോൾ കേരളവും ബംഗാളും അടുത്ത ഫൈനലിന് ഒരുങ്ങുകയാണ്.നാഷണൽ ഗെയിംസിന്റെ ഫൈനലിലാണ് ഇരു ടീമുകളും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്നത്.വൈകിട്ട് 6 മണിക്കാണ് മത്സരം."Prasar bharth sports" എന്നാ യൂട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാൻ സാധിക്കും. യു ട്യൂബ് ചാനലിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
https://youtube.com/c/PrasarBharatiSports
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group