അഭ്യൂഹങ്ങൾക്ക് വിട, റൊണാൾഡോ നാളെ കളത്തിലേക്ക്
അഭ്യൂഹങ്ങൾക്ക് വിട, റൊണാൾഡോ നാളെ കളത്തിലേക്ക്
അഭ്യൂഹങ്ങൾക്ക് വിട.റൊണാൾഡോ നാളെ കളത്തിലേക്ക്. താരം തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ഈ കാര്യം അറിയിച്ചത്.
ഞായറാഴ്ച രാജാവ് കളിക്കുമെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നാളെ റയൽ വല്ലാക്കോനോക്കെതിരെയുള്ള പരിശീലന മത്സരത്തിലാണ് താരം കളിക്കുക.മത്സരം നാളെ രാത്രി 8:30 മണിക്കാണ് മത്സരം.
മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീ സീസൺ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് നിലവിൽ കാഴ്ച വെക്കുന്നത്. അടുത്ത ആഴ്ച തുടങ്ങുന്ന പ്രീമിയർ ലീഗ് മത്സരങ്ങളിലേക്കുള്ള അവസാന വട്ട പരിശീലന മത്സരങ്ങളിലാണ് യുണൈറ്റഡ് ഇപ്പോൾ. ഇന്നും യുണൈറ്റഡിന് മത്സരമുണ്ട്.
ഇന്ന് വൈകിട്ട് 5:15 ന്നാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം . സ്പാനിഷ് വമ്പന്മാരായ അത്ലെറ്റിക്കോ മാഡ്രിഡാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഈ മത്സരത്തിൽ റൊണാൾഡോ കളിക്കില്ല.
Our Whatsapp Group