ട്വന്റി ട്വന്റി ലോകക്കപ്പ് ടീമിലേക്ക് എത്താൻ സഞ്ജുവിനെ തേടി സുവർണവസരം
ട്വന്റി ട്വന്റി ലോകക്കപ്പ് ടീമിലേക്ക് എത്താൻ സഞ്ജുവിനെ തേടി സുവർണവസരം
2024 ൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് ട്വന്റി ട്വന്റി ലോകക്കപ്പാണ്. വർഷങ്ങളായി അകന്ന് നിൽക്കുന്ന ഐസിസി ടൂർണമെന്റ് വിജയിക്കാൻ തന്നെയാണ് ഇന്ത്യ കച്ചമുറുക്കുന്നത്.അത് കൊണ്ട് തന്നെ ഏറ്റവും മികച്ച ഇലവനെ തന്നെയാവും ഇന്ത്യ ടീമിൽ എടുക്കുക. ഇപ്പോൾ Sports tak ഇന്ത്യ ലോകക്കപ്പിന് പരിഗണിക്കാൻ സാധ്യതയുള്ള താരങ്ങളുടെ പേര് പുറത്ത് വിട്ടിരിക്കുകയാണ്.
ഓപ്പനർമാർ :രോഹിത്, ഗിൽ, ജയ്സ്വാൾ
മധ്യനിര :കോഹ്ലി, സൂര്യ, റിങ്കു
വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിലാണ് ഇന്ത്യക്ക് നിലവിൽ ഏറ്റവും വലിയ തലവേദന. രാഹുൽ, ജിതേഷ്, കിഷൻ, സഞ്ജു എന്നിവരാണ് ഇന്ത്യക്ക് മുന്നിലുള്ള ഓപ്ഷൻ. നിലവിൽ ജിതേഷിനാണ് പ്രഥമ പരിഗണന. മികച്ച ഐ പി എൽ സീസൺ ഇവരിൽ ആരെങ്കിലും ലോവർ മിഡിൽ ഓവറിൽ കാഴ്ച വെച്ചാൽ ലോകക്കപ്പിൽ ടീമിലേക്കുള്ള വിളി എത്തിയേക്കും.
ഓൾ റൗണ്ടർമാർ : ജഡേജ,ഹാർദിക്, അക്സർ
സ്പിന്നർമാർ :ബിഷ്നോയ്, കുൽദീപ്
പേസർമാർ:ബുമ്ര, സിറാജ്, അർഷാദീപ്
ഷമിയേ പരിക്ക് മൂലമാണ് പരിഗണിക്കാത്തത്.
ഇന്ത്യക്ക് t20 ലോകക്കപ്പിന് മുന്നേ ഒരു t20 മത്സരം പോലും ഇനിയില്ല. അത് കൊണ്ട് തന്നെ ഇവരുടെയെല്ലാം ഐ പി എൽ ഫോം വെച്ച് തന്നെയാകും സെലെക്ഷൻ. ഏറെക്കുറെ ഈ ഒരു സ്‌ക്വാഡ് ഇന്ത്യ പ്രഖ്യാപിക്കാനാണ് സാധ്യത.
ഇവരിൽ നിന്ന് ഏറ്റവും മികച്ച ഒരു ഇലവൻ എന്ന് തോന്നുന്നത് ഞാൻ തെരെഞ്ഞെടുക്കുന്നു
രോഹിത് ©
ജയ്സ്വാൾ
കോഹ്ലി
സൂര്യ
റിങ്കു
ജിതേഷ്
ഹാർദിക്
അക്സർ
ബിഷണായി /കുൽദീപ്
ബുമ്ര
അർഷാദീപ്
നിങ്ങളുടേത് തിരെഞ്ഞെടുക്കു.