ലോകകപ്പിലെ അട്ടിമറി വീരന്മാർ..
ലോകകപ്പിലെ അട്ടിമറി വീരന്മാർ..
ലോകകപ്പിലെ അട്ടിമറി വീരന്മാർ..
പേപ്പറിൽ ശക്തർ എന്ന് തോല്പിക്കുന്ന ടീം ദുർബലർ എന്ന് തോന്നിക്കുന്ന ടീമുമായി പരാജയപെടുന്നതിനെയാണ് അട്ടിമറികൾ എന്ന് വിശേഷിപ്പിക്കുന്നത്. കുട്ടി ക്രിക്കറ്റിന്റെ അപ്രവചനീയതയിൽ ഇത്തരത്തിൽ ഒട്ടേറെ അട്ടിമറി നിമിഷങ്ങൾ കുഞ്ഞൻ ടീമുകൾ വിശ്വവേദിയിൽ സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിലുള്ള നിമിഷങ്ങൾ മാത്രമാണ് ഇവിടെ കുറിക്കപെടാൻ പോകുന്നത്.
ഏകദിന ലോകക്കപ്പിന്റെ രാജാക്കന്മാരായ ഓസ്ട്രേലിയെ കുട്ടി ക്രിക്കറ്റിലെ തങ്ങളുടെ പോരാട്ടം ആരംഭിക്കുന്നത് സിമ്പാവേയോട് അട്ടിമറിക്കപെട്ട് കൊണ്ടാണ്.ബ്രൻഡൻ ടെയ്ലറിന്റെ ചുമലിലേറി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയെ അഞ്ചു വിക്കറ്റിനാണ് അന്ന് സിമ്പാവേ തകർത്തത്.
ട്വന്റി ട്വന്റി ലോകക്കപ്പിൽ ഏറ്റവും കൂടുതൽ അട്ടിമറി വിജയങ്ങൾ നേടിയത് നെതർലാൻഡ്സാണ് .ഏറ്റവും കൂടുതൽ അട്ടിമറി തോൽവികൾ നേരിട്ടത് ഇംഗ്ലണ്ടും. ഇംഗ്ലണ്ട് നേരിട്ട മൂന്നു തോൽവികളിൽ രണ്ടും നെതർലാൻഡ്‌സിനെതിരെയായിരുന്നു.2009 ലും 14 ലുമായിരുന്നു ഈ തോൽവികൾ.2009 ൽ നാല് വിക്കറ്റിനും 2014 ൽ 45 റൺസിനുമായിരുന്നു ഓറഞ്ച് പടയുടെ വിജയം.കഴിഞ്ഞ ലോകക്കപ്പിൽ അയർലാൻഡിനോട് മഴ നിയമത്താൽ അഞ്ചു റൺസിന്റെ തോൽവിയും ഇംഗ്ലണ്ട് രുചിച്ചിരുന്നു.
ബംഗ്ലാ കടുവകളെ രണ്ട് വിക്കറ്റിന് തോൽപിച്ചു കൊണ്ട് ഹോങ് കോങ് തങ്ങളുടെ ആദ്യത്തെ ലോകക്കപ്പ് മത്സരം വിജയം ആഘോഷിക്കുന്നത് 2014 ലാണ്.2016 ൽ അയർലാൻഡിനെ മറികടന്നു ഒമാനും രണ്ട് വിക്കറ്റ് വിജയത്താൽ തങ്ങളുടെ ആദ്യത്തെ ലോകക്കപ്പ് മത്സര വിജയം ആഘോഷിച്ചു.ആ ലോകകപ്പ് സ്വന്തം പേരിൽ കുറിച്ച വെസ്റ്റ് ഇൻഡീസിനെ 6 റൺസിന് തോൽപിച്ചു അഫ്ഗാനും തങ്ങളുടെ ട്വന്റി ട്വന്റി ലോകക്കപ്പിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കി.
2022 ട്വന്റി ട്വന്റി ലോകക്കപ്പിലാണ് ഏറ്റവും കൂടുതൽ അട്ടിമറികൾ സംഭവിച്ചത്. റോൾഫ് വാൻ ഡർ മെർവിന്റെ ക്യാച്ചിന്റെ മികവിൽ ദക്ഷിണ ആഫ്രിക്കക്ക് അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിച്ച നെതർലാണ്ട്സും ശ്രീലങ്കയെ തകർത്ത നമിബീയും എല്ലാം ലോകക്കപ്പ് ആവേശത്തിലാക്കിയതാണ്. പാകിസ്ഥാനിൽ നിന്ന് ഒരു റൺസ് വിജയം പിടിച്ചു വാങ്ങിയ സിമ്പാവേയും കുട്ടി ക്രിക്കറ്റ് ലോകക്കപ്പിന്റെ അനശ്വരമായ ഓർമകളാണ്.
പുതിയ ഒരു ലോകക്കപ്പ് ഇനി 6 നാൾ അകലെ കാത്തിരിക്കുകയാണ്. അട്ടിമറി വിജയങ്ങളാൽ ചരിത്രം സൃഷ്ടിക്കുന്ന ഒരു ലോകക്കപ്പായി തന്നെ ഇത് മാറട്ടെ.
6 days to go for T20 world cup