ബാലൺ ഡി ഓർ പുരസ്കാരം ഒക്ടോബർ 17ന്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഒക്ടോബർ 17 ന് നൽകുമെന്ന് സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അറിയിച്ചു.

ബാലൺ ഡി ഓർ പുരസ്കാരം ഒക്ടോബർ 17ന്
2021-ലെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് അർജന്റീനയെ നയിച്ച ലയണൽ മെസ്സി, റോബർട്ടോ ലെവൻഡോവ്‌സ്‌കിയെയും ജോർഗിഞ്ഞോയെയും പിന്തള്ളി ഏഴാം തവണ ബാലൺ ഡി ഓർ നേടി റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഒക്ടോബർ 17 ന് നൽകുമെന്ന് സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ  അറിയിച്ചു.

 ഒരു കലണ്ടർ വർഷത്തേക്കാളുപരി ഓഗസ്റ്റ് മുതൽ ജൂലൈ വരെയുള്ള ഒരു സാധാരണ സീസണിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്തവണ അഭിമാനകരമായ ട്രോഫി നൽകുന്നത്.

 നോമിനികൾ ആരോക്കെയാണെന്ന് ഓഗസ്റ്റ് 12 ന് പ്രഖ്യാപിക്കുമെന്ന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അറിയിച്ചു. ഒക്ടോബറിൽ പാരീസിലെ തിയേറ്റർ ഡു ചാറ്റ്ലെറ്റിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുക.