ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം പരിശീലകന് ഒരു സങ്കടമുണ്ട്.

കുറച്ചു മണിക്കൂറുകൾക്ക് മുന്നേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചത്.

ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം പരിശീലകന്  ഒരു സങ്കടമുണ്ട്.

കുറച്ചു മണിക്കൂറുകൾക്ക് മുന്നേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചത്. മുൻ ഗോകുലം കേരള വനിതാ പരിശീലകൻ ഷെരീഫ് ഖാൻ എ വി യേ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തങ്ങളുടെ വനിതാ ടീം പരിശീലകനായി നിയമിച്ചിരുന്നു. കുറച്ചു മുന്നേ പരിശീലകൻ ഷെരിഫ് ഖാനും വനിതാ ടീം ഡയറക്ടർ റിസ്‌വാനും തങ്ങളുടെ ആദ്യത്തെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

ആദ്യം നമുക്ക് ഡയറക്ടറായ റിസ്‌വാന്റെ പ്രതികരണം പരിശോധിക്കാം. തങ്ങൾക്ക് ഒരു ദീർഘകാല പദ്ധതിയുണ്ട്.ഒരു വർഷത്തേക്കുള്ള പദ്ധതിയല്ല തങ്ങളുടേത്.

KWL നിയമങ്ങൾ ഞങ്ങളെ 4 വിദേശികളെ ടീമിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്നുണ്ട്.

 എങ്കിലും തങ്ങൾ ഒരു സമ്പൂർണ്ണ ഇന്ത്യൻ സ്ക്വാഡുമായി മുന്നോട്ട് പോകും. 50-60% സ്ക്വാഡും തദ്ദേശീയരായിരിക്കും. ഇതായിരുന്നു ഡയറക്ടറിന്റെ പ്രതികരണം.പരിശീലകൻ ആദ്യം പങ്ക് വെച്ചത് ഒരു നിരാശയാണ്.

നിലവിൽ തങ്ങളുടെ ടീമിൽ ഒരു ദേശിയ താരം പോലുമില്ല എന്നതാണ് പരിശീലകൻ പറയാനുണ്ടായ നിരാശ വാർത്ത.വരുന്ന ആഴ്ചകളിൽ ടീം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

Our whatsapp link:

For Join Click Here

Our telegram link:

For Join Click here

Our Facebook page:

For More Updates Click here