കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ സാധ്യത എങ്ങനെ??

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ സാധ്യത എങ്ങനെ??

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ സാധ്യത എങ്ങനെ??
(Pic credit:jagranjosh)

കോമൺവെൽത്ത് ഗെയിംസിന്റെ 22-ാമത് എഡിഷൻ ജൂലൈ 28 മുതൽ ബർമിംഗ്ഹാമിൽ ആരംഭിക്കുന്നു, ടോക്കിയോ ഒളിമ്പിക്‌സിലെ റെക്കോർഡ് മെഡൽ വേട്ടയ്ക്ക് ഒരു വർഷത്തിനുശേഷം ഇന്ത്യൻ അത്‌ലറ്റുകൾക്ക് ലോക വേദിയിൽ തിളങ്ങാനുള്ള മറ്റൊരു അവസരമാണിത്. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളുടെയും ലോകോത്തര അത്‌ലറ്റുകളുടെയും സാന്നിധ്യമുള്ള ശക്തമായ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. ഇന്ത്യയുടെ പരമ്പരാഗത ഹെവിവെയ്റ്റ് കായിക ഇനമായ ഷൂട്ടിംഗ് ഈ പതിപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എന്നാൽ ഗുസ്തി, ബോക്സിംഗ് തുടങ്ങിയ കായിക ഇനങ്ങളിൽ ഇന്ത്യ തങ്ങളുടെ ആധിപത്യം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വർണ്ണ മെഡലിനായുള്ള ഇന്ത്യയുടെ മികച്ച പത്ത് സാധ്യതകളും അവരുടെ ഫോം, മത്സര വിഭാഗം, CWG- ലെ പ്രകടനങ്ങളുടെ ചരിത്രം എന്നിവയുടെ വിശകലനവും ഇതാ.

പിവി സിന്ധു

പി വി സിന്ധു കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണം നേടിയിട്ടുണ്ട്, 2018 മുതൽ മിക്‌സഡ് ടീം ഇനത്തിൽ സൈന നെഹ്‌വാളിനോട് തോറ്റതിന് ശേഷം സിംഗിൾസിൽ വെള്ളിയും നേടിയിരുന്നു. ഇത്തവണ ബിർമിംഗ്ഹാമിൽ, രണ്ട് ഇനങ്ങളിൽ നിന്ന് രണ്ട് സ്വർണം നേടാൻ സാധ്യതയുള്ള താരമാണ്.സിംഗിൾസ് മത്സരത്തിൽ സ്വർണ മെഡൽ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരമാണ് സിന്ധു. കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഏറ്റവും മികച്ച  റാങ്കുകാരിയായ അത്‌ലറ്റായിട്ടായിരിക്കും സിന്ധു പങ്കെടുക്കുക (ലോക നമ്പർ 7). സിന്ധുവിന് തായ് ത്സു യിംഗ്, രച്ചനോക്ക് ഇന്റനോൺ എന്നിവരെ പോലുള്ള തന്ത്രപരമായ എതിരാളികളെ നേരിടേണ്ടിവരില്ല.

ഈ വർഷം നടന്ന പ്രധാന ടൂർണമെന്റുകളൊന്നും സിന്ധുവിന് ലഭിച്ചിട്ടില്ലെങ്കിലും മൂന്ന് കിരീടങ്ങൾ ഇപ്പോഴും സിന്ധുവിന് പേരിലുണ്ട്. സയ്യിദ് മോദി ഇന്റർനാഷണൽ, സ്വിസ് ഓപ്പൺ എന്നീ രണ്ട് സൂപ്പർ 300 കിരീടങ്ങളും ജൂലൈയിലെ സൂപ്പർ 500 കിരീടമായ സിംഗപ്പൂർ ഓപ്പണും അവർ നേടി. വേൾഡ് ടൂർ ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നെങ്കിലും കിരീടങ്ങൾ ഒന്നും നേടിയിരുന്നില്ല.പ്രധാനപെട്ട 13 ടൂർണമെന്റുകളിൽ (ഉബർ കപ്പ് ഒഴികെ) ഏഴ് തവണ സെമിഫൈനലിലും 10 തവണ ക്വാർട്ടറിലും സിന്ധു എത്തിയിരുന്നു,അവസാനം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടാൻ സിന്ധുവിനു സാധിച്ചിരുന്നു.

മീരാഭായ് ചാനു ഭാരോദ്വഹനം

സിന്ധുവിനെപ്പോലെ തന്നെ , മീരാഭായ് ചാനുവും ലോക വേദിയിൽ ഒന്നിലധികം മെഡലുകൾ നേടിയിട്ടുണ്ട്, കൂടാതെ മുൻ CWG ൽ ഒന്നാം സ്ഥാനം നേടിയതിന് ശേഷം,അവർ ബിർമിംഗ്ഹാമിൽ രണ്ടാം CWG സ്വർണ്ണ മെഡൽ എന്ന നേട്ടത്തിലേക്കാണ് ഉറ്റു നോക്കുന്നത്. ഗെയിംസിലെ നിലവിലെ മത്സരർഥികളെക്കാൾ ഏറ്റവും മികച്ച പ്രകടനം 207 കിലോഗ്രാം മീരബായിയുടെ പേരിലാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സാധ്യത ഈ ഇവന്റിൽ മീരാബായിക്കു തന്നെയാണ്.

മുരളി ശ്രീശങ്കർ ലോംഗ്ജമ്പ്

ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ടീം ബർമിംഗ്ഹാമിൽ കുറഞ്ഞത് രണ്ട് സ്വർണമെങ്കിലും നേടുമെന്ന പ്രതീക്ഷയിലാണ്.ഈ സീസണിൽ ശ്രീശങ്കർ തുടർച്ചയായി 8 മീറ്ററിനപ്പുറം ചാടിയിരുന്നു, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ദൂരം 8.36 മീറ്ററായ ദേശീയ റെക്കോർഡ് പ്രകടനം ആണ്,ഈ വർഷത്തെ ലോകത്തിലെ  തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ ചാട്ടവും കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളിൽ ഏറ്റവും മികച്ചതുമാണ് 8.36 മീറ്റർ.

നിഖത് സരീൻ ബോക്‌സിംഗ്

52 കിലോഗ്രാം വിഭാഗത്തിലെ ലോക ചാമ്പ്യനായ താരം കോമൺ‌വെൽത്ത് ഗെയിംസിൽ  50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്,2 കിലോഗ്രാം ഭാര വ്യത്യാസം സ്വർണം നേടുന്നതിനു തടസമാകാൻ സാധ്യതയില്ല.ഈ സീസണിൽ നിഖത് ബോക്സിങ്ങിൽ മികച്ച ആധിപത്യം പുലർത്താൻ തന്നെയാണ് സാധ്യത.

രവി ദാഹിയ ഗുസ്തി

ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ഗുസ്തി താരം രവി ദാഹിയയുടെ  തുടക്കം മാത്രമായിരുന്നു. ടോക്കിയോയിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം  താരത്തിലുള്ള പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.CWG ൽ സ്വർണ്ണ മെഡൽ നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, എന്നാൽ 57 കിലോഗ്രാം വിഭാഗത്തിൽ രവിയേക്കാൾ മികച്ച ഗുസ്തിക്കാരൻ വേറെയില്ലാ എന്നുള്ളത് അദ്ദേഹത്തിന്റെ സ്വർണ മെഡൽ നേടാനുള്ള സാധ്യത വളരെ അധികം വർധിപ്പിച്ചിട്ടുണ്ട്.

മനിക ബത്ര ടേബിൾ ടെന്നീസ്

കോമൺവെൽത്ത് ഗെയിംസിൽ തന്റെ സ്വർണ്ണ മെഡൽ നേട്ടം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള താരമാണ് മാനിക ബത്ര. മുൻ പതിപ്പിൽ (വനിതാ സിംഗിൾസിലും വനിതാ ടീം ഇനങ്ങളിലും) ഇതിനകം രണ്ട് വിജയങ്ങൾ മനിക നേടിയിട്ടുണ്ട്. റാങ്കിംഗ് അനുസരിച്ച്, സിംഗിൾസിലെ ഏറ്റവും മികച്ച രണ്ടാമത്തെ താരമാണ് മാനിക, കൂടാതെ മിക്‌സഡ്-ഡബിൾസിൽ ലോക ആറാം നമ്പർ തരമായ മാനിക ജി സത്യനൊപ്പം മെഡൽ നേടാനാണ് സാധ്യത.

ലോവ്‌ലിന ബോർഗോഹെയ്‌ൻ ബോക്‌സിംഗ്

ഇന്ത്യ ബർമിംഗ്ഹാമിലേക്ക് ശക്തമായ ബോക്‌സിംഗ് സംഘത്തെയാണ് അയയ്ക്കുന്നത്.70 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടാനുള്ള മറ്റൊരു ശക്തയായ മത്സരാർത്ഥിയാണ് ലോവ്‌ലിന. ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവായ ലോവ്‌ലിന കോമൺവെൽത്ത് ഗെയിംസിൽ തന്റെ ആദ്യ മെഡൽ നേടാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ പുരുഷ ഹോക്കി ടീം

ഹോക്കിയിലെ ഓസീസ് ആധിപത്യം (ആറ് എഡിഷനുകളിലായി ആറ് സ്വർണം) അവസാനിപിച്ച് തങ്ങളുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ സ്വന്തമാക്കാൻ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് മികച്ച അവസരമാണ് ഈ വർഷം കൈ വന്നിരിക്കുന്നത്.മൻപ്രീത് സിംഗ് നയിക്കുന്ന ടീമിന് ധാരാളം അന്താരാഷ്ട്ര മത്സര പരിചയസമ്പന്നരും മാച്ച് വിന്നേഴ്സും ഉണ്ടെന്നുള്ളത് ഇന്ത്യയുടെ ഹോക്കി ടീമിന്റെ സാധ്യത വർധിപ്പിക്കുന്നു.

നിതു ബോക്‌സിംഗ്

രണ്ട് തവണ ലോക യൂത്ത് സ്വർണ്ണ മെഡൽ ജേതാവായ നിതു, സീനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡലോടെ ബർമിംഗ്ഹാമിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വർഷങ്ങളായി മേരി കോമിന്റെ വിഭാഗവും മുൻ പതിപ്പിലെ കോമൺവെൽത്ത് ഗെയിംസിൽ മേരി കോം സ്വർണം നേടിയതുമായ 48 കിലോഗ്രാം വിഭാഗത്തിലാണ് ഈ വട്ടം നീതു പങ്കെടുക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും വേഗമേറിയ ബോക്‌സർമാരിൽ ഒരാളാണ് നിതു, മേരി കോമിനെപ്പോലെ, വർഷങ്ങളോളം ഇന്ത്യയുടെ ആധിപത്യം നിലനിർത്താൻ നീതുവിന് സാധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നു.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here