വീണ്ടും വിവാദത്തിലായി തേർഡ് അമ്പയർ,സുന്ദർ ഔട്ടായിരുന്നോ..

വീണ്ടും വിവാദത്തിലായി തേർഡ് അമ്പയർ,സുന്ദർ ഔട്ടായിരുന്നോ..

വീണ്ടും വിവാദത്തിലായി തേർഡ് അമ്പയർ,സുന്ദർ ഔട്ടായിരുന്നോ..
Pic credit:X

വീണ്ടും വിവാദത്തിലായി തേർഡ് അമ്പയർ,സുന്ദർ ഔട്ടായിരുന്നോ..

ഈ ബോർഡർ ഗവസ്‌കർ ട്രോഫിയിൽ ഡി ആർ എസ് വിവാദങ്ങൾക്ക് പഞ്ഞമില്ല.ആദ്യ ടെസ്റ്റ്‌ മുതൽ ഇത്തരം വിവാദങ്ങൾ സംഭവിക്കുന്നതാണ്. ആദ്യ ടെസ്റ്റിൽ രാഹുലിനെ കൃത്യമായി തെളിവുകളുടെ അഭാവത്തിൽ ഔട്ട്‌ വിളിച്ചിരുന്നു. പിന്നീട് മാർഷിന് ഡി ആർ എസ് കൃത്യമായ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ അനുകൂല വിധി നൽകിയിരുന്നു.

കഴിഞ്ഞ ടെസ്റ്റിൽ ജയ്സ്വാളിന്റെയും ആകാശ് ദീപിന്റെയും പുറത്താക്കലുകളും വിവാദത്തിന് വഴി വെചു.ഇന്ന് ഇതാ വീണ്ടും അമ്പയറിന്റെ രണ്ട് തീരുമാനങ്ങൾ ചോദ്യ ചെയ്യപ്പെട്ടിരിക്കുകയാണ്. ആദ്യത്തേ തീരുമാനം സ്മിത്തിന്റെ മികവിൽ ലാബുഷാനെയെടുത്ത കോഹ്ലിയുടെ ക്യാച്ചാണ്. ആ പന്ത് നിലത്ത് മുട്ടിയിട്ടില്ലെന്ന് സ്മിത്ത് വ്യക്തമാക്കുകയും ചെയ്തു.പിന്നീട് കോഹ്ലിക്ക് അധിക റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല 

പക്ഷെ ഇപ്പോൾ മറ്റൊരു വിവാദം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്.കമ്മിൻസിന്റെ പന്തിൽ ക്യാരി സുന്ദറിനെ കൈപിടിയിൽ ഒതുക്കുന്നു.അമ്പയർ നോട്ട് ഔട്ട്‌ വിധിക്കുന്നു. ക്യാരി അപ്പീൽ ചെയ്യുന്നു. കമ്മിൻസ് റിവ്യൂ എടുക്കുന്നു.സ്നിക്കോ ഒരുപാട് തവണ തേർഡ് അമ്പയർ പരിശോധിക്കുന്നു.ഒടുവിൽ ഔട്ട്‌ കൊടുക്കുന്നു.

ഈ തീരുമാനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ??.