മെസ്സിയെ താൻ തിരകെ കൊണ്ട് വരുമെന്ന് ഒരിക്കൽ കൂടി സൂചിപ്പിച്ചു ബാർസ പ്രസിഡന്റ്‌

മെസ്സിയെ താൻ തിരകെ കൊണ്ട് വരുമെന്ന് ഒരിക്കൽ കൂടി സൂചിപ്പിച്ചു ബാർസ പ്രസിഡന്റ്‌

മെസ്സിയെ താൻ തിരകെ കൊണ്ട് വരുമെന്ന് ഒരിക്കൽ കൂടി സൂചിപ്പിച്ചു ബാർസ പ്രസിഡന്റ്‌
(Pic credit:fabrizio romano)

മെസ്സിയെ താൻ തിരകെ കൊണ്ട് വരുമെന്ന് ഒരിക്കൽ കൂടി സൂചിപ്പിച്ചു ബാർസ പ്രസിഡന്റ്‌ ജുവാൻ ലപോർട്ട. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ നമുക്ക് പരിശോധിക്കാം.

ലിയോ മെസ്സിയോട് എനിക്ക് കടപ്പാട് തോന്നുന്നു. അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനം എല്ലാ സ്റ്റേഡിയത്തിലും നിറഞ്ഞ കൈയടിയോടെ ബാഴ്‌സലോണയിൽ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് അത് സാധ്യമാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. 

"അതാണ് ഞങ്ങളുടെ അഭിലാഷം. ലിയോയുമായുള്ള എന്റെ ഉദ്ദേശം വ്യക്തമാണ്. ഇതായിരുന്നു ലപോർട്ടയുടെ പ്രതികരണം.

കഴിഞ്ഞ വർഷമാണ് വളരെ അസാധാരണമായ സാഹചര്യത്തിൽ ബാർസയിൽ നിന്ന് മെസ്സി പടിയിറങ്ങിയത്. താരം ഇപ്പോൾ പി എസ് ജിയിലാണ് പന്ത് തട്ടുന്നത്. പി എസ് ജി യിൽ നിലവിൽ താരത്തിന് അടുത്ത വർഷം ജൂൺ വരെ കരാറുണ്ട്. അടുത്ത വർഷം താരം തിരകെ ബാർസയിൽ തന്നെ എത്തുമെന്നാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്.