കേരള ബ്ലാസ്റ്റർസിന് സന്തോഷ വാർത്ത..
നാളെ ചെന്നൈയിൻ എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകർക്ക് ആശ്വസിക്കാം.കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന പെരേര ഡയസ് നാളെ കളിക്കാൻ ഇറങ്ങും.എ ടി കെ മോഹൻ ബഗാനുമായി നടന്ന മത്സരത്തിൽ റെഡ് കാർഡ് കണ്ട ഡയസ് അവസാന മത്സരത്തിൽ പുറത്തിരിക്കുകയായിരുന്നു.
ഹൈദരാബാദിനെതിരായ നിര്‍ണായക മത്സരത്തിൽ ഡയസിന് പകരം കളിക്കുവാനിറങ്ങിയ ചെഞ്ചോക്ക് കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതിരുന്നത് കേരളത്തിന്റെ പരാജയത്തിന് കാരണമായിരുന്നു.നേരത്തെ വാർത്ത സമ്മേളനത്തിൽ കേരളത്തിന്റെ പരിശീലകൻ ഇവാൻ വുകമനോവിച് ഡയസിന്റെ വിലക്കിനെ പറ്റി സൂചന തന്നിരുന്നു.ഒരു മത്സരത്തിൽ മാത്രമാണ് പുറത്തിരിക്കേണ്ടി വരുമെന്നുള്ളതാണ് തനിക്കു ലഭിച്ച റിപ്പോർട്ടന്നും ഔദ്യോഗിക സ്ഥിതികരണം ഇതുവരെ ലഭിച്ചട്ടില്ലായെന്നും ഇവാൻ കൂട്ടി ചേർത്തിരുന്നു.
ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡററേഷൻ കുറച്ചു മുന്നേ ഡയസിന്റ സസ്പെൻഷൻ ഒരു മത്സരം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ഇനി ഇതുപോലെ എന്തെങ്കിലും പ്രേശ്നങ്ങൾ ഡയസിന്റെ ഭാഗത്തു നിന്നുമുണ്ടായാൽ കടുത്ത നടപടി ഡയസിനെതിരെ എടുക്കേണ്ടി വരുമെന്നും എ ഐ എഫ് എഫ് ഔദ്യോഗികമായി അറിയിച്ചു.നേരത്തെ ഡയസ് താൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരന് ചേരാത്ത രീതിയിൽ പ്രവർത്തിക്കുകയും മാത്രമല്ല, ക്ലബ്ബിന്റെ താൽപ്പര്യങ്ങളും പ്രശസ്തിയും അപകടത്തിലാക്കുകയും ചെയ്തുവെന്ന് രേഖാമൂലം എഐ എഫ് എഫ് നോട് ക്ഷമാപണം നടത്തിയിരുന്നു.