പെരേര ഡയസിന് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കും...
2022 ഫെബ്രുവരി 19ന് തിലക് മൈതാനത്ത് വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ 66ആം മത്സരത്തിൽ എടികെ മോഹൻബഗാനും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യും ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ അച്ചടക്കലംഘനം നടത്തി എന്നതിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ പെരേര ഡയസിനെതിരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നടപടി എടുത്തിരിക്കുകയാണ്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കോഡിന്റെ ആർട്ടിക്കിൾ 48 ന്റെ ഒന്നും രണ്ടും നിയമങ്ങൾ ലംഘിച്ചു എന്നതാണ് പെരേര ഡയസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പെരേര ഡയസ് ഡഗ് ഔട്ട് പാനൽ തകർത്തു എന്നും കൂടാതെ അക്രമാസക്തമായി പെരുമാറിയെന്നതുമാണ് അദ്ദേഹത്തിന്റെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റം.
ഫെബ്രുവരി 24 നകം വിശദമായ മറുപടി നൽകിയില്ലെങ്കിൽ ഇനിയും കൂടുതൽ മത്സരങ്ങളിൽ പെരേര യാസിന് വിലക്ക് ലഭിക്കുവാൻ കാരണമാകുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.