മാഞ്ചെസ്റ്റെര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ന്യൂക്യാസില്‍ യുണൈറ്റഡിലേക്ക്.
മഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡീന്‍ ഹെണ്ടേഴ്സണ്‍ ന്യൂ കാസ്റ്റില്‍ യുണൈറ്റഡിലേക്ക്.ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ന്യൂ കാസ്റ്റിൽ 25 വയസുകാരനായ തട്ടകത്തിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും അത് സാധിച്ചിരുന്നില്ല..നിലവിൽ യുണൈറ്റഡ് രണ്ടാം ഗോൾകീപ്പർ ആയിട്ടാണ് ഹെണ്ടേഴ്സണ്‍ കളിക്കുന്നത്.സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഉറപ്പായിട്ടും ഹെണ്ടേഴ്സനെ ന്യൂ കാസ്റ്റില്‍ യുണൈറ്റഡ് സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആദ്യ പതിനൊന്നിൽ കളിക്കാൻ ഹെണ്ടേഴ്സനു താല്പര്യമുണ്ട്..അടുത്ത സീസണിൽ പുതിയ മാനേജർ ടെൻ ഹാഗില്‍ നിന്നും ആദ്യാ പതിനൊന്നില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉറപ്പു നേടുന്നതില്‍ പരാജയപ്പെട്ടാൽ ഹെണ്ടേഴ്സന്‍ ടീൻ വിടുമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു .
നിലവിലെ ന്യൂ കാസ്റ്റിൽ യുണൈറ്റഡ് ഒന്നാം നമ്പർ ഗോൾകീപ്പർ ആയ മാർട്ടിൻ ഡുബ്രാവ്കിന് ഏറ്റവും മികച്ച പിൻഗാമിയായിട്ടാണ് ഹെണ്ടേഴ്സനെ ന്യൂകാസിൽ യുണൈറ്റഡ് കാണുന്നത്.ഏകദേശം 20 മില്യൺ യൂറോയാണ് ഹെണ്ടേഴ്സന്‍റെ മാർക്കറ്റ് വില.ടീമിൽ ഡി ഗിയ യുടെ സ്ഥാനം നേടാൻ സാധ്യത ഇല്ലാത്തതിനാല്‍ മാർക്കറ്റ് വിലയ്ക്ക് ഹെണ്ടേഴ്സനെ സ്വന്തമാക്കാൻ സാധിക്കും എന്ന് ന്യൂകാസിൽ മാനേജ്മെൻറ് കരുതപ്പെടുന്നു.