റൊണാൾഡോക്ക് പ്രീമിയർ ലീഗ് ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് മെസ്സി..

റൊണാൾഡോക്ക് പ്രീമിയർ ലീഗ് ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് മെസ്സി..

ക്രിസ്ത്യാനോ റൊണാൾഡോക്ക് പ്രീമിയർ ലീഗ് ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് ലയണൽ മെസ്സി.മാഞ്ചേസ്റ്റർ ഈവെനിംഗ് ന്യൂസാണ് മെസ്സിയുടെ ഈ പ്രസ്താവന റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നവംബറിൽ ഒലെ സോൾഷ്യർ പുറത്താക്കപ്പെട്ടതിന് ശേഷം മെസ്സി പ്രമുഖ മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോക്ക് പ്രീമിയർ ലീഗ് ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന പ്രസ്താവനയിറക്കിയത്.

യുണൈറ്റഡ് മികച്ച കളിക്കാരുള്ള വളരെ ശക്തമായ ടീമാണ്. ക്രിസ്റ്റ്യാനോയ്ക്ക് ക്ലബ്ബിനെ നേരത്തെ അറിയാമായിരുന്നു, പക്ഷേ അത് മറ്റൊരു ഘട്ടത്തിലായിരുന്നു, ഇപ്പോൾ അദ്ദേഹം ശ്രദ്ധേയമായ രീതിയിൽ ക്ലബ്ബിനോട് പൊരുത്തപ്പെടേണ്ടതുണ്ട് എന്നും മെസ്സി കൂട്ടിച്ചേർത്തു.

ഈ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തിരകെയ്യെത്തിയ റൊണാൾഡോ 15 ഗോളും മൂന്നു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.