ഇന്ത്യ ശ്രീലങ്ക പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു,സഞ്ജു സാംസൺ ടീമിൽ.

ഇന്ത്യ ശ്രീലങ്ക പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു,സഞ്ജു സാംസൺ ടീമിൽ.

ഫെബ്രുവരി 24നു തുടങ്ങുന്ന ഇന്ത്യ ശ്രീലങ്ക പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.പരമ്പരയിൽ മൂന്നു ട്വന്റി ട്വന്റിയും രണ്ട് ടെസ്റ്റു മത്സരങ്ങളും ഉൾപ്പെടുന്നു.മലയാളി താരം സഞ്ജു സാംസണെ ട്വന്റി ട്വന്റി ടീമിൽ ഉൾപ്പെടുത്തിയപ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെയും കൂടാതെ ഫാസ്റ്റ് ബൗളർ ശർദുൽ താക്കുറിനും വിശ്രമം അനുവദിച്ചു.

മോശം ഫോം തുടരുന്ന അജിങ്ക്യ രഹാനയെയും ,പൂജാരയെയും ടെസ്റ്റ്‌ ടീമിൽ നിന്നും ഒഴിവാക്കിയപ്പോൾ പരിക്കുമൂലം വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ രണ്ടുഫോർമാറ്റിലേക്കുമുള്ള ടീമിൽ തിരിച്ചെത്തി.ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോം തുടരുന്ന കേരള ക്യാപ്റ്റൻ സഞ്ജു സംസന് ഇന്ത്യൻ ടീമിൽ നിലനിലക്കാനുള്ള മികച്ച അവസരമാണ് ശ്രീലങ്കക്കെതിരായുള്ള പരമ്പര.ഇന്ത്യൻ ടീമിനെ രോഹിത് ശർമയാണ് രണ്ടു ഫോർമാറ്റിലും നയിക്കുന്നത്. രോഹിറ്റ് ശർമ്മ ഇന്ത്യയെ നയിക്കുന്ന ആദ്യത്തെ ടെസ്റ്റ്‌ പരമ്പരയായിരിക്കും ഇത്.

ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (സി), മായങ്ക് അഗർവാൾ, പ്രിയങ്ക് പഞ്ചാൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, ആർ പന്ത്, കെ എസ് ഭരത്, ആർ അശ്വിൻ (ഫിറ്റ്‌നസിന് വിധേയമായി), ആർ ജഡേജ, ജയന്ത് യാദവ്, കുൽദീപ് യാദവ്, ജെ ബുംറ (വിസി), മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ

ട്വന്റി ട്വന്റി ടീം: രോഹിത് ശർമ്മ (c) ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (wk), സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, ബുംറ (vc), ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, എംഡി. സിറാജ്, സഞ്ജു സാംസൺ (wk. ), രവീന്ദ്ര ജഡേജ, വൈ ചാഹൽ, രവി ബിഷ്‌നോയ്, കുൽദീപ് യാദവ്, അവേഷ് ഖാൻ.