രാജാവിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം..
രാജാവിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം..
വിരാട് കോഹ്ലി, ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ. എന്നാൽ താരം ഇപ്പോൾ മോശം ഫോമിലാണ്. പക്ഷെ ഇന്ന് പാകിസ്താനെ ഏഷ്യ കപ്പിൽ നേരിടാൻ ഇറങ്ങുന്ന കോഹ്ലിയെ കാത്തിരിക്കുന്നത് ഇന്ന് വരെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആരും സ്വന്തമാക്കാത്ത ഒരു ചരിത്ര നേട്ടമാണ്.എന്താണ് ആ നേട്ടമെന്ന് നമുക്ക് പരിശോധിക്കാം.
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും 100 മത്സരം കളിച്ച രണ്ടാമത്തെ താരമെന്ന് എന്നാ നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. ആദ്യത്തെ ഇന്ത്യൻ താരവും കോഹ്ലിയാണ്. ഈ നേട്ടത്തിൽ എത്തിയ ആദ്യത്തെ അന്താരാഷ്ട്ര താരം റോസ് ടെയ്ലറാണ്.
വിരാട് കോഹ്ലി 102 ടെസ്റ്റും 262 ഏകദിനവും 99 ട്വന്റി ട്വന്റിയുമാണ് നിലവിൽ അന്താരാഷ്ട്ര തലത്തിൽ കളിച്ചിരിക്കുന്നത്. റോസ് ടെയ്ലറാകട്ടെ 112 ടെസ്റ്റും 236 ഏകദിനവും 102 ട്വന്റി ട്വന്റിയും കളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം. കൂടുതൽ കായിക വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
ToOur Whatsapp Group
Our Telegram
Our Facebook Page