ഒരു മത്സരം പോലും തോൽവി അറിയാതെ കിരീടം നിലനിർത്തിയ ഓസ്ട്രേലിയ,,2003 ലോകകപ്പിന്റെ കഥ
ഒരു മത്സരം പോലും തോൽക്കാതെ ഓസ്ട്രേലിയ, കണക്ക് കൂട്ടൽ പിഴച്ചതിന്റെ പേരിൽ ഗ്രൂപ്പ് സ്റ്റേജ് കടക്കാതെയിരുന്ന ദക്ഷിണ ആഫ്രിക്ക,കറുത്ത കുതിരകളായി കെനിയ,പിന്നെ ഒരു കൂട്ടം വിവാദങ്ങളും.2003 ലോകകപ്പിനെ ഒറ്റ നോട്ടത്തിൽ നമുക്ക് ഇങ്ങനെ വിശേഷപിക്കാം.14 ടീമുകളാണ് ലോകകപ്പിന് എത്തിയത്. നമീബിയ ലോകക്കപ്പിൽ അരങ്ങേറ്റം കുറിച്ചു.
7 ടീമുകൾ അടങ്ങിയ രണ്ട് ഗ്രൂപ്പുകൾ.ഇരു ഗ്രൂപ്പിലെയും ആദ്യത്തെ മൂന്നു സ്ഥാനകാർ സൂപ്പർ സിക്സിലേക്ക് മുന്നേറും.ഗ്രൂപ്പ് സ്റ്റേജിലെ പോയിന്റസ് സൂപ്പർ സിക്സിലേക്ക് ക്യാരി ഫോർവേഡ് ചെയ്തു.റിലേ ത്രോയിങ് തരംഗമായതും 2003 ലോകക്കപ്പിലാണ്. കാനഡ ബംഗ്ലാദേശിനെ തോൽപിച്ചതായിരുന്നു ഈ ലോകക്കപ്പിലെ ഏറ്റവും വലിയ അട്ടിമറി. ലോകക്കപ്പിൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് അതെ മത്സരത്തിൽ തന്നെ അഞ്ചു വിക്കറ്റ് നേടിയ താരമായ കാനഡ താരം ഓസ്റ്റിൻ കോഡ്രിങ്ടൺ മാറിയത് ഇതേ മത്സരത്തിലാണ്.സൈമണ്ട്സിന്റെ പാകിസ്ഥാനെതിരെയുള്ള സെഞ്ച്വറിയും സച്ചിന്റെ വൺ മാൻ ഷോയും എല്ലാം ആദ്യ റൗണ്ടിനെ സംഭവബഹുലമാക്കി.
ആദ്യ റൗണ്ടിൽ വിവാദങ്ങൾക്കും ഒട്ടും കുറവ് ഉണ്ടായിരുന്നില്ല.ലോകക്കപ്പിന് തൊട്ട് മുന്നേ ഡൈയുറേറ്റിക് ടെസ്റ്റിൽ വോൺ പരാജയപെട്ടതോടെ താരത്തെ തിരകെ ഓസ്ട്രേലിയ അയച്ചതായിരുന്നു ആദ്യത്തെ വിവാദം.ഒരു പ്രോഡക്റ്റ് എൻഡോർസ്മെന്റിന്റെ പേരിൽ ബി സി സി ഐ യും ഇന്ത്യൻ താരങ്ങൾ തമ്മിൽ തർക്കം ഉണ്ടാവുകയും ഐ സി സി ഇന്ത്യയുടെ ലാഭവിഹിതം തടഞ്ഞു വെക്കുകയും തുടർന്ന് പ്രശ്നം പരിഹരിക്കപെടുകയും ചെയ്തതായിരുന്നു രണ്ടാമത്തേത്.നയ്റോബിയിൽ ന്യൂസിലാൻഡ് കളിക്കാൻ വിസമ്മതിച്ചതിച്ചും ഇംഗ്ലണ്ട് സിമ്പാവേക്കെതിരെ മത്സരിക്കാതെയിരുന്നതും എല്ലാം ആദ്യ റൗണ്ടിലെ മറ്റു വിവാദങ്ങളായിരുന്നു.സിംമ്പാവേ ഗവണ്മെന്റിനെതിരെ കറുത്ത ബാൻഡ് ധരിച്ചു കളത്തിലേക്ക് ഇറങ്ങിയ ആൻഡി ഫ്ലവറും ഹെൻറി ഒലാഗയും, കണക്കുകൾ തെറ്റി പോയതിന്റെ പേരിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ദക്ഷിണ ആഫ്രിക്കയും ഗ്രൂപ്പ് സ്റ്റേജിന്റെ മറ്റു സവിശേഷതകളാണ്.
സൂപ്പർ സിക്സ് സ്റ്റേജിലേക്ക് ഓസ്ട്രേലിയ, ഇന്ത്യ, കെനിയ,ശ്രീ ലങ്ക,ന്യൂസിലാൻഡ്, സിംമ്പാവേ എന്നീ ടീമുകൾ മുന്നേറി.സൂപ്പർ സിക്സ് സ്റ്റേജ് എത്തുന്നതിന് മുന്നേ തന്നെ ഓസ്ട്രേലിയ സെമി ഫൈനൽ യോഗ്യത സ്വന്തമാക്കി കഴിഞ്ഞിരുന്നു.സിംമ്പാവേയേ തോൽപിച്ചു കൊണ്ട് കെനിയേയും ശ്രീലങ്കയും സെമിയിലേക്ക് മുന്നേറി. സൂപ്പർ സിക്സ് സ്റ്റേജിൽ കളിച്ച എല്ലാം മത്സരങ്ങളും വിജയിച്ചു ഇന്ത്യയും സെമിയിലേക്ക്.
കെനിയയുടെ അത്ഭുത കുതിപ്പ് ഇന്ത്യൻ നായകൻ ഗാംഗുലിയുടെ സെഞ്ച്വറിക്ക് മുന്നിൽ അവസാനിച്ചു.ശ്രീലങ്കയേ തകർത്തു കൊണ്ട് ഓസ്ട്രേലിയെയും ലോകക്കപ്പ് ഫൈനലിലേക്ക്.ഫൈനൽ തീർത്തും ഏകപക്ഷീയമായിരുന്നു. റിക്കി പോണ്ടിങ് എന്നാ ഓസ്ട്രേലിയ നായകന്റെ 140 റൺസ് മികവിൽ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ്. സേവാഗ് ഒന്ന് പൊരുതി നോക്കിയെങ്കിലും റൺസുകൾക്ക് അകലെ ഇന്ത്യ വീണു. വെസ്റ്റ് ഇൻഡീസിന് ശേഷം ലോകക്കപ്പ് നിലനിർത്താൻ കഴിയുന്ന ഒരേ ഒരു ടീമായി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയും മാറി...
തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ,
7 days to go
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )