മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷ വാർത്ത, സാന്റ്നറിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനം ന്യൂസിലാൻഡ് ശക്തമായ നിലയിൽ

Pic credit:X

മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷ വാർത്ത, സാന്റ്നറിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനം ന്യൂസിലാൻഡ് ശക്തമായ നിലയിൽ 

9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് എന്നാ നിലയിലാണ് കിവീസ് രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്.76 റൺസ് എടുത്ത സാന്റ്നർ പത്താമാനായി മടങ്ങുമ്പോൾ ന്യൂസിലാൻഡ് സ്കോർ 347 റൺസ്.മാത്യു പൊട്ട്സ് ഇംഗ്ലണ്ടിന് വേണ്ടി നാല് വിക്കറ്റ് സ്വന്തമാക്കി.സാന്റ്നർ തന്നെയാണ് ഇന്നിംഗ്സ് ടോപ് സ്കോറർ.

316 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നു. വെറും 143 റൺസിന് ടീം ഓൾ ഔട്ടായി. ലോക ഒന്നാം നമ്പർ താരം ഹാരി ബ്രൂക്ക് ഗോൾഡൻ ഡക്കിന് പുറത്തായി.32 റൺസ് സ്വന്തമാക്കിയ ജോ റൂട്ടാണ് ഇന്നിങ്സ് ടോപ് സ്കോറർ.ന്യൂസിലാൻഡിന് വേണ്ടി മാറ്റ് ഹെൻറി നാല് വിക്കറ്റ് സ്വന്തമാക്കി.

സാന്റ്നർ ബൗൾ കൊണ്ടും തിളങ്ങി.3 ഓവറിൽ 7 റൺസ് മാത്രം വിട്ട് കൊടുത്തു 3 വിക്കറ്റ് സ്വന്തമാക്കി. മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ച പോപ്പിനെയും സ്റ്റോക്സിനെയും അദ്ദേഹം മടക്കി.കാർസിനെ കൂടി മടക്കി തന്റെ വിക്കറ്റ് കോളം അദ്ദേഹം തികച്ചു.

ഒടുവിൽ രണ്ടാം ദിവസം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്നാ നിലയിലാണ്. ന്യൂസിലാൻഡിന് 340 റൺസ് ലീഡ് നിലവിലുണ്ട്.50 റൺസുമായി വില്യസനും രണ്ട് റൺസുമായി രചിനുമാണ് നിലവിൽ ക്രീസിൽ.ഇംഗ്ലീഷ് നായകൻ സ്റ്റോക്സ് രണ്ട് വിക്കറ്റ് സ്വന്തമാക്കിട്ടിട്ടുണ്ട്.