ബി ബി എല്ലിൽ നാടകീയ സംഭവങ്ങൾ,സ്റ്റാർസ് വിക്കറ്റ് കീപ്പർ നെറ്റ്സിൽ നിന്ന് ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക്.

ബിഗ് ബാഷ് ലീഗ് നാടകീയമായാണ് പുരോഗമിക്കുന്നത്. മികച്ച മത്സരങ്ങൾ ഇതിനോടകം കണ്ടു കഴിഞ്ഞു. മാത്രമല്ല മോശം പിച്ചിനാൽ ഒരു മത്സരം ഉപേക്ഷിക്കുകയും ഉണ്ടായി. കൂടാതെ കഴിഞ്ഞ ദിവസം റൂഫിൽ തട്ടി നിന്ന പന്തുമെല്ലാം ഇതിന് ഉദാഹരണമാണ്.
എന്നാൽ ഇപ്പോൾ മറ്റൊരു ദയനീയമായ സംഭവം ബിഗ് ബാഷ് ലീഗിൽ സംഭവിച്ചിരിക്കുകയാണ്.മെൽബൺ സ്റ്റാർസ് സിഡ്നി സിക്സെർസ് എന്നിവർ തമ്മിലുള്ള മത്സരത്തിന് മുന്നേയുള്ള പരിശീലനത്തിലാണ് ഇത് സംഭവിക്കുന്നത്.സ്റ്റാർസ് വിക്കറ്റ് കീപ്പർ സാം ഹാർപർ പരിശീലിക്കുകയായിരുന്നു.എന്നാൽ നെറ്റസിൽ അദ്ദേഹത്തിന്റെ തലയിൽ പന്ത് കൊള്ളുകയുണ്ടായി.
പെട്ടെന്ന് തന്നെ മെഡിക്കൽ ടീം അദ്ദേഹത്തിന്റെ അടുത്ത് എത്തുകയുണ്ടായി.ഉടനെ തന്നെ ആംബുലൻസ് ഗ്രൗണ്ടിലേക്ക് എത്തി. താരത്തിന് അപ്പോഴേക്കും ബോധം തിരകെ ലഭിച്ചിരുന്നു.താരത്തെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.
ട്രെയിനിങ് സെഷൻ അപ്പോൾ തന്നെ ഉപേക്ഷിക്കുകയുണ്ടായി.താരം ഒരു രാത്രി ഹോസ്പിറ്റലിൽ തുടരും.ഒരുപാട് സ്കാനുകൾക്ക് വിധേയനാവുകയും ചെയ്യും.നാളെയാണ് സ്റ്റാർസ് സിക്സർ മത്സരം.