ഏറ്റവും പുതിയ ബിഗ് ബാഷ് ലീഗിന്റെ ഉൽഘാടന മത്സരത്തിൽ സ്കോർചേർസിന് വിജയം. സ്റ്റാർസിനെ തോല്പിച്ചത് 6 വിക്കറ്റിന്
ഏറ്റവും പുതിയ ബിഗ് ബാഷ് ലീഗിന്റെ ഉൽഘാടന മത്സരത്തിൽ സ്കോർചേർസിന് വിജയം. സ്റ്റാർസിനെ തോല്പിച്ചത് 6 വിക്കറ്റിന്
ഏറ്റവും പുതിയ ബിഗ് ബാഷ് ലീഗിന്റെ ഉൽഘാടന മത്സരത്തിൽ സ്കോർചേർസിന് വിജയം. സ്റ്റാർസിനെ തോല്പിച്ചത് 6 വിക്കറ്റിന്.
ടോസ് നേടിയ മെൽബൺ സ്റ്റാർസ് നായകൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.സ്റ്റാർസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് സ്വന്തമാക്കി.അവസാന ഓവറുകളിൽ അടിച്ചു തകർത്ത ടോം കറനാണ് സ്റ്റാർസ് സ്കോർ 100 കടത്തിയത്.19 പന്തിൽ 37 റൺസാണ് ടോം കറൻ സ്വന്തമാക്കിയത്.
നായകൻ മാർക്കസ് സ്റ്റോയനീസ് 33 പന്തിൽ 37 റൺസ് സ്വന്തമാക്കി.3 വിക്കറ്റ് സ്വന്തമാക്കിയ ജയ് റീചാർഡ്സനാണ് സ്റ്റാർസിനെ തകർത്തത്.സ്കോർചേർസിന് വേണ്ടി മൂന്നു വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.ലാൻസ് മൊറിസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി റീചാർഡ്സൻ മികച്ച പിന്തുണ നൽകി.
147 റൺസ് പിന്തുടരാൻ ഇറങ്ങിയ സ്കോർചേർസ് 17.1 ഓവറിൽ ലക്ഷ്യം കണ്ടു. 4 വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്.27 പന്തിൽ 37 റൺസ് നേടിയ നായകൻ ആഷ്ടൺ ടേൺറും 14 പന്തിൽ 27 റൺസുമായി നിക്ക് ഹോബ്സനും പുറത്താവാതെ നിന്നു.51 പന്തിൽ 64 റൺസ് നേടിയ കൂപ്പർ കോനോളിയാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഇതിനിടയിൽ സ്കോർചേർസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ആഷ്ടൺ ടേൺർ മാറി. ഷോൺ മാർശിനെയാണ് മറികടന്നത്.