സെഞ്ച്വറി അടിച്ചു മിച്ചൽ ഓവൻ, ഹരികെയ്നെസിന് സീസണിലെ ആദ്യത്തെ വിജയം.
സെഞ്ച്വറി അടിച്ചു മിച്ചൽ ഓവൻ, ഹരികെയ്നെസിന് സീസണിലെ ആദ്യത്തെ വിജയം.
സെഞ്ച്വറി അടിച്ചു മിച്ചൽ ഓവൻ, ഹരികെയ്നെസിന് സീസണിലെ ആദ്യത്തെ വിജയം.
ടോസ് നേടിയ ഹരികെയ്നെസ് നായകൻ എല്ലിസ് ബൗളിംഗ് തെരെഞ്ഞെടുത്തു.സ്കോർചേർസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് സ്വന്തമാക്കി.35 പന്തിൽ 49 റൺസ് നേടിയ ഇന്ഗ്ലിഷാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഹരികെയ്നെസിന് വേണ്ടി മേരിഡെത് മൂന്നു വിക്കറ്റ് സ്വന്തമാക്കി.
156 റൺസ് പിന്തുടരാൻ ഇറങ്ങിയ ഹരികെയ്നെസ് 19.2 ഓവറിൽ വിജയലക്ഷ്യം കണ്ടു. സെഞ്ച്വറി നേടിയ ഹരികെയ്നെസ് ഓപ്പനർ മിച്ചൽ ഒവനാണ് വിജയശില്പി.ഈ വർഷത്തെ ബി ബി എല്ലിലെ ആദ്യത്തെ സെഞ്ച്വറിയാണ് ഇത്. 101 റൺസുമായി ഓവൻ പുറത്താക്കാതെ നിന്നു.
ഈ സീസണിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയ ഹരികെയ്നെസ് പോയിന്റ് ടേബിളിൽ നിലവിൽ ഏഴാം സ്ഥാനത്ത് എത്തി.സ്കോർചേർസ് പോയിന്റ് ടേബിളിൽ നിലവിൽ നാലാം സ്ഥാനതുമാണ്.
ഇന്ന് ഉച്ചക്ക് 1.45 ന്ന് ബിഗ് ബാഷിൽ സിഡ്നീ തണ്ടെർസ് സിഡ്നീ സിക്സഴ്സിനെ നേരിടും.സ്കോർചേർസിന്റെ അടുത്ത മത്സരം തിങ്കളാഴ്ച റെനിഗെയ്ഡ്‌സിനെതിരെയാണ്.ഹരികെയ്നെസിന്റെ അടുത്ത മത്സരം ഡിസംബർ 27 ന്ന് സ്ട്രൈക്കഴ്സിനെതിരെയാണ്.കൂടുതൽ ബിഗ് ബാഷ് വിവരങ്ങൾക്കായി "Xtremedesportes" പിന്തുടരുക.