അസാധ്യങ്ങളെ സാധ്യമാക്കി എടുക്കുന്നവൻ...
happy bday Ben stokes
മിച്ചൽ ജോൺസൻ തന്റെ കരിയറിലെ ഏറ്റവും വലിയ പീക്കിൽ നിൽക്കുന്ന സമയം. അദ്ദേഹത്തെ പേടിച്ചു മാനസിക പ്രശ്നങ്ങൾ മൂലം ഇംഗ്ലീഷ് സൂപ്പർ സ്റ്റാർ ജോനാഥാൻ ട്രോട്ട് വിരമിക്കൽ നടത്തിയ ആ ആഷേസ് സീരീസ്. കെവിൻ പീറ്റേഴ്സനും കുക്കും നിരായുദ്ധനായി കീഴടങ്ങി നിൽക്കുന്ന സാഹചര്യം.അവിടേക്ക് ഒരു 22 വയസ്സുകാരൻ അരങ്ങേറുന്നുണ്ട്.
ഓസ്ട്രേലിയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് യൂണിറ്റുകളിൽ ഒന്നിനെതിരെ ബാറ്റർമാരുടെ ശവപറമ്പ് എന്ന് വിശേഷിപ്പിക്കുന്ന പെർത്തിൽ ആ 22 കാരൻ തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറികളിൽ ഒന്ന് നേടുന്നുണ്ട്.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശരാശരിയിൽ താഴെ മാത്രമായി ആ പയ്യൻ മാറുന്നുണ്ട്. ശേഷം 2015 ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ആദ്യ റൗണ്ടിൽ ക്രിക്കറ്റിന്റെ തറവാട്ടുകാർ പുറത്താവുമ്പോൾ മോർഗന്റെ കീഴിൽ പുതിയ ഒരു ഇംഗ്ലണ്ട് രൂപപെടുകയാണ്.അതിനിടയിൽ ആ പയ്യൻ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ സ്ഥിര സാനിധ്യമാവുകയാണ് .ലോർഡ്സിൽ കിവീസിനെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്വന്റി ട്വന്റി സെഞ്ച്വറി ആ പയ്യൻ നേടുന്നുണ്ട്.
ലിമിറ്റഡ് ഓവറിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു മുന്നേറി കൊണ്ടിരുന്ന മോർഗന്റെ ഇംഗ്ലണ്ടിൽ ഒഴിച്ച് കൂടാൻ ആവാത്ത സാനിധ്യമായി ബെൻ സ്റ്റോക്സ് എന്നാ ആ പയ്യൻ മാറുകയാണ്.
അവിടെ നിന്ന് ഇംഗ്ലണ്ടിന് ഒരു ട്വന്റി ട്വന്റി ലോകക്കപ്പ് കൂടി നേടികൊടുക്കാൻ വെസ്റ്റ് ഇൻഡീസിനെതിരെ അയാൾ നിയോഗിക്കപെടുകയാണ്. എന്നാൽ കാർലോസ് ബ്രാത്വൈറ്റ് തന്റെത് മാത്രമാക്കി മാറ്റിയ ഈഡൻ ഗാർഡൻസിലെ ആ രാത്രി അയാൾ ആ കിരീടം അടിയറവ് വെക്കുകയാണ്.ശേഷം അയാളുടെ കരിയറിൽ കരിനിഴൽ വീണു തുടങ്ങുകയാണ് . ബാറിന് മുമ്പിൽ തല്ല് ഉണ്ടാക്കി എന്നാ പേരിൽ അദ്ദേഹത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സസ്‌പെൻഡ് ചെയ്യുന്നു.ശേഷം അയാൾ ക്രിക്കറ്റിലേക്ക് നടത്തിയ തിരിച്ചു വരവ് തലമുറകളാൽ വാഴ്ത്തിപെടേണ്ടതാണ്.
ക്രിക്കറ്റ് ഫീൽഡിൽ അയാൾക്ക് കഴിയാത്തതായി ഒന്നുമുണ്ടായിരുന്നില്ല. 2019 ഏകദിന ലോകക്കപ്പും 22 ട്വന്റി ലോകക്കപ്പും എല്ലാം അതിന് ഉദാഹരണങ്ങൾ മാത്രം. അസാധ്യമായത് സാധ്യമാക്കി എടുക്കാൻ അദ്ദേഹത്തെ പോലെ പ്രാവീണ്യമുള്ള ഒരു താരം 22 വാരയിൽ വളരെ ചുരുക്കമാണ്.
ഭാവിയിൽ സ്റ്റാറ്റുകൾ കീറി പരിശോധിക്കുമ്പോൾ അയാളെ വെറും ശരാശരി കളിക്കാരനായി അന്നിന്റെ ക്രിക്കറ്റ് പ്രേമികൾ കണ്ടേക്കാം.എന്നാൽ ഇന്നിന്റെ ക്രിക്കറ്റ് ആരാധകർക്ക് അയാൾ നൽകിയ എപിക് മുഹൂർത്തങ്ങളും ക്രിക്കറ്റിന്റെ തറവാട്ടുകാർക്ക് നേടി കൊടുത്ത ലോക കിരീടങ്ങളും മതി എക്കാലത്തെയും മികച്ചവന്മാരിൽ ഒരുവനായി ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സിനെ പ്രതിഷ്ഠിക്കാൻ.
Happy Birthday to the man who made the "IMPOSSIBLE THINGS POSSIBLE"..