ബ്രൂക്കിന് സെഞ്ച്വറി, കിവീസിന് ബാറ്റിംഗ് തകർച്ച, രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് പിടിമുറുക്കി.

ബ്രൂക്കിന് സെഞ്ച്വറി, കിവീസിന് ബാറ്റിംഗ് തകർച്ച, രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് പിടിമുറുക്കി.

ബ്രൂക്കിന് സെഞ്ച്വറി, കിവീസിന് ബാറ്റിംഗ് തകർച്ച, രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് പിടിമുറുക്കി.
Pic credit:X

 ബ്രൂക്കിന് സെഞ്ച്വറി, കിവീസിന് ബാറ്റിംഗ് തകർച്ച, രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് പിടിമുറുക്കി. 

ഇംഗ്ലണ്ട് ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ്‌ മികച്ച നിലയിൽ പുരോഗമിക്കുകയാണ്.3 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യത്തെ ദിവസം കളി നിർത്തുമ്പോൾ 

ന്യൂസിലാൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്നാ നിലയിലാണ്.

നേരത്തെ ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലാത്തം ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ ബൗളേർമാർ പന്ത് എറിഞ്ഞു. എന്നാൽ ബ്രൂക്കിന് ഒപ്പം പോപ്പ് കൂടി ചേർന്നതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരകെ വന്നു.ബ്രൂക്ക് തുടർച്ചയായ തന്റെ രണ്ടാം ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കി.

123 റൺസാണ് ബ്രൂക്ക് സ്വന്തമാക്കി. പോപ്പ് 66 റൺസ് സ്വന്തമാക്കി.ന്യൂസിലാൻഡിന് വേണ്ടി നാഥൻ സ്മിത്ത് നാല് വിക്കറ്റ് വീഴ്ത്തി.വിൽ ഒ റൂർക്കെ മൂന്നും മാറ്റ് ഹെൻറി രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് നിലവിൽ തകർച്ച നേരിടുകയാണ്. ഒന്നാം ദിനം കളി നിർത്തുമ്പോൾ കിവീസ് 5 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്നാ നിലയിലാണ്.റൺസ് ഒന്നും എടുക്കാതെ റൂർകെയും 7 റൺസുമായി ബ്ലണ്ടലുമാണ് നിലവിൽ ക്രീസിൽ. ഇംഗ്ലണ്ടിന് വേണ്ടി കാർസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. സ്റ്റോകസ്, അറ്റ്കിൺസൺ, വോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി