നാടകീയമായ അവസാന ഓവറിന് ശേഷം ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്തു സിമ്പാവേ

നാടകീയമായ അവസാന ഓവറിന് ശേഷം ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്തു സിമ്പാവേ

നാടകീയമായ അവസാന ഓവറിന് ശേഷം ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്തു സിമ്പാവേ
(Pic credit:Espncricinfo )

നാടകീയമായ അവസാന ഓവറിന് ശേഷം ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്തു സിമ്പാവേ.

ടോസ് നേടിയ സിമ്പാവേ നായകൻ സിക്കണ്ടർ റാസ ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ തന്നെ സിമ്പാവേ ബൗളേർമാർ പന്ത് എറിഞ്ഞു.4 വിക്കറ്റിന് 27 റൺസ് എന്നാ നിലയിലേക്ക് ശ്രീലങ്ക പതിച്ചു.അസ്സലങ്കക്ക് ഒപ്പം മാത്യൂസ് ചേർന്നു.

ഇരുവരും 118 റൺസിന്റെ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ ചേർത്ത്. അസലങ്ക 39 പന്തിൽ 69 റൺസ് നേടി പുറത്തായി.മാത്യൂസ് 51 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്നു.ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ സിമ്പാവേ പതിഞ്ഞ താളത്തിൽ തുടങ്ങി.എർവിൻ ഒരു അറ്റത്തു നിന്ന് പൊരുതി. തീക്ഷണ ലങ്കക്ക് വേണ്ടി വിക്കറ്റുകൾ വീഴ്ത്തി കൊണ്ടിരുന്നു.ഒടുവിൽ 70 റൺസുമായി ഹസരംഗക്ക് മുന്നിൽ തീക്ഷണക്ക് ക്യാച്ച് നൽകി എർവിൻ കൂടി മടങ്ങിയതോടെ സിമ്പാവേ വിജയ തീരത്തിൽ നിന്ന് അകന്നു തുടങ്ങി.എന്നാൽ അവസാന ഓവറിൽ മാത്യൂസിനെ 20 റൺസ് അടിച്ചു എടുത്ത് ജോങ്വെവേ സിമ്പാവേയെ വിജയത്തിൽ എത്തിച്ചു.

Join our whatsapp group