ബാബർ അസത്തെ മറികടന്നു മലേഷ്യൻ താരം..
ബാബർ അസത്തെ മറികടന്നു മലേഷ്യൻ താരം..
ബാബർ അസത്തെ മറികടന്നു മലേഷ്യൻ താരം..
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ പല റെക്കോർഡുകളും ബാബർ അസത്തിന്റെ പേരിലാണ്.എന്നാൽ ഇപ്പോൾ ബാബറിന്റെ രണ്ട് നേട്ടങ്ങൾ ഒരു മലേഷ്യൻ താരം മറികടന്നിരിക്കുകയാണ്. എന്തൊക്കെയാണ് ആ നേട്ടങ്ങൾ എന്ന് പരിശോധിക്കാം.
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ 2000 റൺസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് മലേഷ്യ താരം വിരൻദീപ് സിംഗ് സ്വന്തമാക്കിയത്.24 മത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. ബാബർ അസം ഈ നേട്ടം സ്വന്തമാക്കിയപ്പോൾ അദ്ദേഹത്തിന്റെ പ്രായം 26.
അരങ്ങേറ്റ മത്സരം മുതൽ കണക്ക് എടുത്താൽ ഏറ്റവും കുറവ് കാലം കൊണ്ട് 2000 റൺസ് സ്വന്തമാക്കിയ താരമെന്നതാണ് അടുത്ത നേട്ടം.വിരൻദീപ് നാല് കൊല്ലവും 128 ദിവസവും കൊണ്ടാണ് ഈ നേട്ടത്തിൽ എത്തിയത്.ബാബർ അസത്തിന് വേണ്ടി വന്നത് 4 കൊല്ലവും 230 ദിവസവുമാണ്.