സൂപ്പർ സ്മാഷ് ലീഗ് വിശേഷങ്ങൾ..
സൂപ്പർ സ്മാഷ് ലീഗ് വിശേഷങ്ങൾ..
സൂപ്പർ സ്മാഷ് ലീഗ് വിശേഷങ്ങൾ..
സൂപ്പർ സ്മാഷിലെ 8 മത്തെ മത്സരത്തിൽ ഇന്ന് സെൻട്രൽ ഡിസ്ട്രിക്റ്റും നോർത്തൺ ഡിസ്ട്രിക്റ്റും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ സെൻട്രൽ ഡിസ്ട്രിക്ട് വിജയിച്ചു.അവരുടെ വിജയം 64 റൺസിനായിരുന്നു.
ടോസ് നേടിയ സെൻട്രൽ ഡിസ്ട്രിക് നായകൻ ടോം ബ്രൂസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.20 ഓവറിൽ സെൻട്രൽ ഡിസ്ട്രിക്ട് 195 റൺസ് സ്വന്തമാക്കി. 5 വിക്കറ്റ് അവർക്ക് നഷ്ടമായിരുന്നു.31 പന്തിൽ 64 റൺസ് നേടിയ നായകൻ ടോം ബ്രൂസ് തന്നെയാണ് കളിയിലെ താരം.നോർത്തൺ ഡിസ്ട്രിക്റ്റിന് വേണ്ടി രോഹിത് ഗുലാറ്റി മൂന്നു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനറിങ്ങിയ നോർത്തൺ ഡിസ്ട്രിക്ട് 18.1 ഓവറിൽ റൺസിന് ഓൾ ഔട്ടായി.24 പന്തിൽ 31 റൺസ് നേടിയ നായകൻ ജീത് റവലാണ് ഇന്നിങ്സ് ടോപ് സ്കോറർ.സെൻട്രൽ ഡിസ്ട്രിക്റ്റിന് വേണ്ടി ജയ്ഡൺ ലെനോസ് 3 വിക്കറ്റ് സ്വന്തമാക്കി.നോർത്തൺ ഡിസ്ട്രികറ്റിന്റെ പ്രധാന താരമായ നീൽ വാഗ്നെറിന് തിളങ്ങാൻ കഴിഞ്ഞില്ല. 3 ഓവറിൽ 39 റൺസ് അദ്ദേഹം വിട്ട് കൊടുത്തു. ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല.