ആരാധക പിന്തുണക്ക് ലോകക്കപ്പ് യോഗ്യത സമ്മാനമായി കൊടുത്തു നേപ്പാൾ..

ആരാധക പിന്തുണക്ക് ലോകക്കപ്പ് യോഗ്യത സമ്മാനമായി കൊടുത്തു നേപ്പാൾ..

ആരാധക പിന്തുണക്ക് ലോകക്കപ്പ് യോഗ്യത സമ്മാനമായി കൊടുത്തു നേപ്പാൾ..
(Pic credit :X)

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മേൽവിലാസം കണ്ടെത്താൻ ശ്രമിക്കുകയാണ് നേപ്പാൾ. ക്രിക്കറ്റ്‌ അവിടെ ഒരു ഉത്സവപോലെയാണ്. ഏത് കാലാവസ്ഥയിലും തങ്ങളുടെ രാജ്യത്തെ പിന്തുണക്കാൻ ഒരായിരം ആരാധകർ എത്തുന്നുമുണ്ട്.

ഇപ്പോൾ ഈ ആരാധക പിന്തുണക്ക് തിരകെ ഒരു സമ്മാനം നൽകിയിരിക്കുകയാണ് നേപ്പാൾ.അടുത്ത ട്വന്റി ട്വന്റി ലോകക്കപ്പിന് യോഗ്യത സ്വന്തമാക്കിയിരിക്കുകയാണ് അവർ.2024 ലാണ് ട്വന്റി ട്വന്റി ലോകക്കപ്പ് നടക്കുക.

യൂ. എ. ഈ യേ ഏഷ്യ ക്വാളിഫറിന്റെ സെമിയിൽ തോൽപ്പിച്ചാണ് നേപ്പാൾ ട്വന്റി ട്വന്റി ലോകക്കപ്പ് യോഗ്യത സ്വന്തമാക്കിയത്.2024 ജൂൺ 4 മുതൽ ജൂൺ 30 വരെയാണ് ലോകകപ്പ്. യൂ. എസ്. എ യും വെസ്റ്റ് ഇൻഡീസുമാണ് ആതിഥേയർ.നേപ്പാളിന് ഒപ്പം ഒമാനും ലോകക്കപ്പിന് യോഗ്യത നേടി കഴിഞ്ഞു.

Join our whatsapp group