ഹെൻറി ലോകക്കപ്പിൽ നിന്ന് പുറത്ത്..

ന്യൂസിലാൻഡിന് വമ്പൻ തിരിച്ചടി. ഹെൻറി ലോകക്കപ്പിൽ നിന്ന് പുറത്ത്.

ഹെൻറി ലോകക്കപ്പിൽ നിന്ന് പുറത്ത്..
(Pic credit :X)

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ മികച്ച വിജയങ്ങളുമായി മുന്നേറുകയായിരുന്നു ന്യൂസിലാൻഡ്. എന്നാൽ ശേഷം തുടർ തോൽവികളുമായി സെമി ഫൈനൽ യോഗ്യത തന്നെ നിലവിൽ തുലാസിലായിരിക്കുകയാണ്. പരിക്കുകളും അവരെ വല്ലാതെ വേട്ടയാടുന്നുണ്ട്.

നായകൻ കെയ്ൻ വില്യസണ് ഈ ലോകക്കപ്പിൽ പരിക്ക് മൂലം ഒരൊറ്റ മത്സരമേ കളിക്കാൻ സാധിച്ചിട്ടുള്ളു. സൗത്തീയും പരിക്ക് മാറി ടീമിലേക്ക് തിരകെ എത്തിയിട്ടേയൊള്ളു. ദക്ഷിണ ആഫ്രിക്കക്കെതിരെ ഈ ലോകക്കപ്പിലെ അവരുടെ ഏറ്റവും മികച്ച ബൗളേർ മാറ്റ് ഹെൻറിക്കും പരിക്ക് ഏറ്റിരുന്നു.

ഇപ്പോൾ ഹെൻറി ലോകക്കപ്പിൽ നിന്ന് പുറത്തായി എന്നാ ഔദ്യോഗിക സ്ഥിരികരണം ലഭിച്ചിരിക്കുകയാണ്. ഹെൻറിക്ക് പകരം കയ്ൽ ജയ്മിസണെ ലോകക്കപ്പ് സ്‌ക്വാഡിലേക്ക് ന്യൂസിലാൻഡ് ഉൾപ്പെടുത്തി.ലോകക്കപ്പിലെ ന്യൂസിലാൻഡിന്റെ അടുത്ത മത്സരം ശനിയാഴ്ച പാകിസ്ഥാനെതിരെയാണ്

Join our whatsapp group