പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു. പന്ത് വിക്കറ്റ് കീപ്പറായി ലോകക്കപ്പിലേക്ക്...

പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു. പന്ത് വിക്കറ്റ് കീപ്പറായി ലോകക്കപ്പിലേക്ക്...

പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു. പന്ത് വിക്കറ്റ് കീപ്പറായി ലോകക്കപ്പിലേക്ക്...
Pic credit:X

പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു. പന്ത് വിക്കറ്റ് കീപ്പറായി ലോകക്കപ്പിലേക്ക്...

റിഷബ് പന്ത് ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച യുവ താരങ്ങളിൽ ഒരാളാണ്. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളും. ഏകദിനത്തിലും മികച്ച ഇന്നിങ്സുകൾ അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാൽ ട്വന്റി ട്വന്റിയിൽ ഇത് വരെ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ഇത് വരെ അദ്ദേഹം 66 t20i കളിച്ചിട്ടുണ്ട്.126.37 മാത്രമാണ് ഇത് വരെ ബാറ്റിംഗ് പ്രഹരശേഷി.ആകെ മൂന്നു ഫിഫ്റ്റി മാത്രമേ അദ്ദേഹം സ്വന്തമാക്കിട്ടുള്ളു. 22 മാത്രമാണ് ബാറ്റിംഗ് ശരാശരി.

എന്നാൽ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം പന്തിന് ഇനിയും അവസരം നൽകാൻ ഒരുങ്ങുകയാണ് ബി സി സി ഐ. ക്രിക്ബസ്സാണ് ഈ റിപ്പോർട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്.പന്ത് മികച്ച പ്രകടനം നടത്തിയാൽ അദ്ദേഹം ഇന്ത്യൻ ലോകക്കപ്പ് ടീമിലേക്ക് എത്തുമെന്ന് ജയേഷ് ഷാ അഭിപ്രായപെട്ടിരുന്നു.ഈ ഐ പി എല്ലിൽ ഇത് വരെ രണ്ട് ഫിഫ്റ്റി അദ്ദേഹം സ്വന്തമാക്കിട്ടുണ്ട് 

ജൂൺ 1 ന്നാണ് ട്വന്റി ട്വന്റി ലോകക്കപ്പ് ആരംഭിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ മാസം അവസാനം ട്വന്റി ട്വന്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. പന്തിനെ ഉൾപെടുത്തുന്നതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്.

Join our whatsapp group