ചരിത്രം എഴുതി പാകിസ്ഥാൻ..
അന്താരാഷ്ട്ര ക്രിക്കറ്റ് ഇന്നേ വരെ 100 ൽ കൂടുതൽ രാജ്യങ്ങൾ കളിച്ചിട്ടുണ്ട്.കൃത്യമായി പറഞ്ഞാൽ 103 ടീമുകൾ അന്താരാഷ്ട്ര തലത്തിൽ ട്വന്റി ട്വന്റി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.29 ടീമുകൾ ഏകദിനം കളിച്ചിട്ടുണ്ട്.13 ടീമുകൾ ടെസ്റ്റും കളിച്ചിട്ടുണ്ട്.
എന്നാൽ ഈ രാജ്യങ്ങൾ ആരും സ്വന്തമാക്കാത്ത ഒരു നേട്ടം പാകിസ്ഥാൻ ഇന്ന് സ്വന്തമാക്കിയിരിക്കുകയാണ്.ഒരു ദിവസം അന്താരാഷ്ട്ര തലത്തിൽ രണ്ട് ഫോർമാറ്റും കളിച്ച ചരിത്രത്തിലെ ഒരേ ഒരു ടീം എന്നതാണ് ഈ നേട്ടം. ക്രിക്കറ്റ് കളിച്ച 100 ൽ പരം രാജ്യങ്ങളിൽ ഒരു രാജ്യവും ഇത്തരത്തിൽ രണ്ട് ഫോർമാറ്റ് ഒരു ദിവസം കളിച്ചിട്ടില്ല.
ഏകദിന ലോകക്കപ്പിലെ നെതർലാണ്ട്സിനെതിരെയാണ് പാകിസ്ഥാൻ കളിക്കുന്ന രണ്ടാമത്തെ മത്സരം. ആദ്യം മത്സരം ഏഷ്യൻ ഗെയിംസിൽ അഫ്ഗാനിസ്ഥാനെതിരെ കളിച്ച ട്വന്റി ട്വന്റി മത്സരമായിരുന്നു. ആ മത്സരത്തിൽ അഫ്ഗാനോട് പാകിസ്ഥാൻ 4 വിക്കറ്റിന് തോൽവി രുചിച്ചു