റിഷഭിനെ ടീമിൽ എടുത്തില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് റിക്കി പോണ്ടിങ്..

റിഷഭിനെ ടീമിൽ എടുത്തില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് റിക്കി പോണ്ടിങ്..

റിഷഭിനെ ടീമിൽ എടുത്തില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് റിക്കി പോണ്ടിങ്..
Pic credit:X

റിഷഭിനെ ടീമിൽ എടുത്തില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് റിക്കി പോണ്ടിങ്..

ട്വന്റി ട്വന്റി ലോകക്കപ്പ് ജൂൺ 1 ന്നാണ് ആരംഭിക്കുന്നത്.11 കൊല്ലമായി ഇന്ത്യ ഒരു ഐ സി സി ടൂർണമെന്റ് സ്വന്തമാക്കിയിട്ട്. അത് കൊണ്ട് തന്നെ ട്രോഫി മാത്രം മുന്നിൽ കണ്ടാവും ഇന്ത്യ ലോകക്കപ്പിലേക്ക് ടീമിനെ അയക്കുക. ഈ മാസം അവസാനം ടീം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്‌.

ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്പോട്ടിലേക്കാണ് ക്രിക്കറ്റ്‌ ആരാധകർ ഉറ്റ് നോക്കുന്നത്. നിലവിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ എല്ലാം മികച്ച ഫോമിൽ തന്നെയാണ് കളിക്കുന്നത്.സഞ്ജുവാണ് ഏറ്റവും മികച്ച ഫോമിൽ നിലവില്ലുള്ളത്. എന്നാൽ ഇന്ത്യ പന്തിനെ തീർച്ചയായും ടീമിൽ ഉൾപെടുത്തുമെന്ന് കഴിഞ്ഞ ദിവസം ദൈനിക് ജാഗ്രൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ഡൽഹി ക്യാപിറ്റൽസ് പരിശീലകനും ഇതിഹാസ താരവുമായ സാക്ഷാൽ റിക്കി പോണ്ടിങ്ങും പറയുന്നത് പന്തിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമെന്ന് തന്നെയാണ്. അദ്ദേഹത്തെ ഉൾപെടുത്തിയില്ലെങ്കിൽ ഇന്ത്യക്ക് ദോഷകരമായി ബാധിക്കുമെന്നും പോണ്ടിങ് പറയുന്നു.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

"അവനെ തീർച്ചയായും ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം.അവൻ വളരെ മികച്ച താരമാണ്.ഇന്ത്യ അവനെ തെരെഞ്ഞെടുത്തിയില്ലെങ്കിൽ ഇന്ത്യക്ക് വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കും.".

എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.

Join our whatsapp group