നാലാം ടെസ്റ്റിൽ ബുമ്രക്ക് വിശ്രമം നൽകിയേക്കും..
നാലാം ടെസ്റ്റിൽ ബുമ്രക്ക് വിശ്രമം നൽകിയേക്കും..
നാലാം ടെസ്റ്റിൽ ബുമ്രക്ക് വിശ്രമം നൽകിയേക്കും..
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്.അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1 ന്നു മുന്നിലാണ്. ഇന്നലെ അവസാനിച്ച മൂന്നാമത്തെ ടെസ്റ്റിൽ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.434 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നേടുന്ന റൺസിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ഇത്.പരമ്പരയിലെ അടുത്ത ടെസ്റ്റ് ഫെബ്രുവരി 23 ന്നാണ് ആരംഭിക്കുക. റാഞ്ചിയാണ് ഈ ടെസ്റ്റിനുള്ള വേദി. എന്നാൽ ഈ മത്സരത്തിൽ ഇന്ത്യൻ ഉപനായകൻ ബുമ്ര കളിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ക്രിക്ബസ്സാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ബുമ്രക്ക് വിശ്രമം നൽകാൻ ടീം തയ്യാറെടുക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.രണ്ട് പേസർമാരെ വെച്ച് തന്നെ റാഞ്ചിയിൽ കളിച്ചാൽ ബുമ്രക്ക് പകരം മുകേഷ് ടീമിലേക്കെത്താനാണ് സാധ്യത. അല്ലെങ്കിൽ അക്സർ പ്ലെയിങ് ഇലവണിലേക്ക് തിരകെ എത്തിയേക്കും.
ബുമ്ര നിലവിൽ മികച്ച ഫോമിലാണ്. ആദ്യ ടെസ്റ്റിലെ താരമായത് ബുമ്രയായിരുന്നു. ഈ പരമ്പരയിൽ ഉടനീളം ബുമ്ര 17 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയതും അദ്ദേഹം തന്നെയാണ്. എന്താണ് നിങ്ങളുടെ അഭിപ്രായം.