ലോകക്കപ്പിലെ ഏറ്റവും അണ്ടർ റേറ്റഡ് സ്പെല്ലുകളിൽ ഒന്നിന്റെ കഥ..
ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസർ, ക്രിക്കറ്റ് ആരാധകർക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന എപിക് സ്പെല്ലുകൾ, യുവരാജ് അടിച്ച ആറ് സിക്സറുകൾ, ഒടുവിൽ അതിമനോഹരമായ തന്റെ അവസാന ടെസ്റ്റ് മത്സരം. ഇതാവും ഒരു ക്രിക്കറ്റ് ആരാധകന്റെ മനസിലെ സ്റ്റുവർട്ട് ബ്രോഡിന്റെ കരിയർ.
എന്നാൽ പലരാലും വാഴ്ത്തപ്പെടാത്ത ഒരുപാട് മികച്ച സ്പെല്ലുകൾ ഈ വലംകയ്യൻ ഫാസ്റ്റ് ബൗളേർ പുറത്തെടുത്തിട്ടുണ്ട്. അത്തരത്തിൽ അണ്ടർറേറ്റഡായ സ്പെല്ലുകളിൽ ഒന്നിനെ പറ്റിയാണ് ഇന്നത്തെ "കുറച്ചു ലോകകപ്പ് വിശേഷങ്ങൾ.".
12 വർഷങ്ങൾക്ക് മുന്നേ ചെപ്പോക്കിലെ ഒരു പകൽ.ഗ്രേയിം സ്മിത്തിന്റെ ദക്ഷിണ ആഫ്രിക്കയേ ബ്രോഡും കൂട്ടുകാരും നേരിടുകയാണ്.റോബിൻ പീറ്റർസെനും ഇമ്രാൻ താഹിറും ഒരുക്കിയ സ്പിൻ കെണിയിൽ സ്ട്രോസും പീറ്റർസെനും ബെല്ലും ട്രോട്ടും മടങ്ങി.ബോപ്പരയുടെ ഫിഫ്റ്റി മികവിൽ ഇംഗ്ലണ്ടിന് 171 ഓൾ ഔട്ട്.
എന്നാൽ ചെപ്പോക്കിലെ സ്പിൻ പിച്ചിൽ 172 റൺസിലേക്ക് ദക്ഷിണ ആഫ്രിക്ക നായകനും അംലയും കൂടി ബാറ്റ് എടുത്തു.ആദ്യ വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട്. തുടർന്ന് ബ്രോഡ് തന്റെ ലോകകപ്പ് കരിയറിലെ ഏറ്റവും മികച്ച സ്പെല്ലുകളിൽ ഒന്ന് പുറത്തെടുകയാണ്.6.4 ഓവറിൽ 15 റൺസ് വിട്ട് കൊടുത്തു 4 വിക്കറ്റ്.
അംലയുടെ കുറ്റി തെറിപ്പിച്ചു കൊണ്ട് തുടക്കം, സ്മിത്തിന് ഒപ്പം കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ച കല്ലിസ് പ്രയറിന്റെ കയ്യിൽ,ലക്ഷ്യത്തിൽ എത്തിക്കാൻ ശ്രമിച്ച സ്‌റ്റെയ്‌നെ വിക്കറ്റിന് മുന്നിൽ കുടുക്കി കൊണ്ട് മൂന്നാമത്തെ വിക്കറ്റ്.ഒടുവിൽ മോർനെ മോർക്കലിനെ പ്രയറിന്റെ കയ്യിൽ എത്തിച്ചു കൊണ്ട് ഇംഗ്ലണ്ടിനെ ആറ് റൺസിന്റെ ത്രസപിക്കുന്ന വിജയം സ്വന്തമാക്കി കൊണ്ട് തന്റെ ഏറ്റവും മികച്ച സ്പെല്ലുകളിൽ ഒന്ന് ബ്രോഡ് അവസാനിപ്പിക്കുകയാണ്..
മൂന്നു ലോകക്കപ്പുകളിലായി 10 മത്സരങ്ങൾ കളിച്ച ബ്രോഡ് 10 വിക്കറ്റുകൾ സ്വന്തമാക്കിട്ടുണ്ട്.2011 ൽ ക്വാർട്ടർ ഫൈനലിൽ കേറിയ ടീമിലെ അംഗവുമായിരുന്നു.
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )