ലക്ക്നൗവിന് സന്തോഷ വാർത്ത. മയങ്കിന്റെ പരിക്ക് ഗുരുതരമല്ല..
ലക്ക്നൗവിന് സന്തോഷ വാർത്ത. മയങ്കിന്റെ പരിക്ക് ഗുരുതരമല്ല..
ലക്ക്നൗവിന് സന്തോഷ വാർത്ത. മയങ്കിന്റെ പരിക്ക് ഗുരുതരമല്ല..
ഈ സീസണിലെ കണ്ട് പിടിത്തങ്ങളിൽ ഒന്നാണ് ലക്ക്നൗ ഫാസ്റ്റ് ബൗളേർ മയങ്ക് യാദവ്. തുടർച്ചയായി 150 കിലോമീറ്റർ വേഗതയിലാണ് അദ്ദേഹം പന്ത് എറിയുന്നത്.കളിച്ച മൂന്നു കളികളിൽ രണ്ടിലും അദ്ദേഹം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. തന്റെ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യത്തെ താരമാണ് മയങ്ക്.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു. മത്സരത്തിൽ ഒരൊറ്റ ഓവർ മാത്രമാണ് അദ്ദേഹം എറിഞ്ഞത്.മത്സരം അദ്ദേഹം പൂർത്തിയാക്കിയിരുന്നില്ല.സൈഡ് സ്ട്രെയിൻ മൂലമാണ് അദ്ദേഹം ഫീൽഡ് വിട്ടത്.
ഇപ്പോൾ അദ്ദേഹത്തിന്റെ പരിക്ക് പറ്റി അദ്ദേഹത്തിന്റെ സഹ താരം യാഷ് താക്കൂർ തന്നെ ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ്.മായങ്കിന്റെ കാര്യത്തിൽ പേടിക്കാൻ ഒന്നും തന്നെയില്ലെന്നാണ് യാഷ് പറയുന്നത്. ഗുജറാത്തിലെ ലക്ക്നൗ 33 റൺസിന് തോൽപ്പിച്ചിരുന്നു. അഞ്ചു വിക്കറ്റ് നേടിയ യാഷ് താക്കൂറായിരുന്നു കളിയിലെ താരം.