സാക്ഷാൽ ക്രിസ് ഗെയ്ലിനെയും പന്തിനെയും മറികടന്ന ഗംഭീര പ്രകടനവുമായി സയിദ് മുഷ്തഖ് അലിയിൽ ഒരു ഗുജറാത്തുകാരൻ!!, സംഭവം ഇതാണ്..

Pic credit:Google

സാക്ഷാൽ ക്രിസ് ഗെയ്ലിനെയും പന്തിനെയും മറികടന്ന ഗംഭീര പ്രകടനവുമായി സയിദ് മുഷ്തഖ് അലിയിൽ ഒരു ഗുജറാത്തുകാരൻ!!, സംഭവം ഇതാണ്..

Join our whatsapp group

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ സയിദ് മുഷ്തഖ് അലി ടൂർണമെന്റിന്റെ കാലമാണ്. ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾ ഈ ടൂർണമെന്റ് കളിക്കുന്നുണ്ട്. ഗംഭീര പ്രകടനങ്ങളും ടൂർണമെന്റിൽ ഉടനീളം സംഭവിക്കുന്നുണ്ട്. ഹർദിക്കും സഞ്ജുവും എല്ലാം മിന്നിതിളങ്ങുകയാണ്.

ഇപ്പോൾ സാക്ഷാൽ ക്രിസ് ഗെയ്ലിനെയും പന്തിനെയും മറികടന്ന ഒരു ഗംഭീര പ്രകടനം സയിദ് മുഷ്തഖ് അലിയിൽ സംഭവിച്ചിരിക്കുകയാണ്.28 പന്തിൽ ഗുജറാത്തിന് വേണ്ടി ത്രിപുരക്കെതിരെ സെഞ്ച്വറി നേടിയ ഉർവിൽ പട്ടേലാണ് ഈ ഗംഭീര പ്രകടനത്തിന്റെ ഉടമ . ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ t20 സെഞ്ച്വറിയാണ് ഇത്.32 പന്തിൽ സെഞ്ച്വറി നേടിയ പന്തിനെയാണ് അദ്ദേഹം മറികടന്നത്.

മാത്രമല്ല t20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. 30 പന്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിന് വേണ്ടി സെഞ്ച്വറി നേടിയ ഗെയ്ലിനെയാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്.27 പന്തിൽ എസ്റ്റൊനിയക്ക് വേണ്ടി സൈപറസിനെതിരെ സെഞ്ച്വറി നേടിയ സാഹിൽ ചൗഹനാണ് ഈ ലിസ്റ്റിൽ ഒന്നാമത്.ഒരു ഇന്ത്യ കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ലിസ്റ്റ് - എ സെഞ്ച്വറിയും ഉർവിൽ പട്ടേലിന്റെ പേരിലാണ്.

കഴിഞ്ഞ വർഷം ഐ പി എല്ലിൽ ഗുജറാത്ത്‌ ടൈറ്റാൻസിന്റെ ഭാഗമായിരുന്നു ഈ വിക്കറ്റ് കീപ്പർ ബാറ്റർ. ഈ വർഷം ഐ പി എൽ ലേലത്തിൽ അദ്ദേഹം പങ്ക് എടുത്തെങ്കിലും പുതിയ ഒരു ടീം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല