പാരാഗ് ഷോയിൽ കേരളത്തിന്റെ അപരാചിത കുതിപ് അവസാനിപ്പിച്ചു അസാം..

പാരാഗ് ഷോയിൽ കേരളത്തിന്റെ അപരാചിത കുതിപ് അവസാനിപ്പിച്ചു അസാം..
(Pic credit :Twitter )

7 ൽ 7 വിജയമെന്ന് കേരളത്തിന്റെ മോഹത്തെ സിക്സർ പറത്തി റിയാൻ പരാഗ്..

സായിദ് മുസ്തഖ് അലി ട്രോഫിയിൽ അപരാജിത കുതിപ് തുടരുകയായിരുന്നു കേരളം.ഇതിനോടകം തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച ടീമിന് ഈ സായിദ് മുസ്തഖ് അലി ട്രോഫിയിൽ ഏഴു വിജയം സ്വന്തമാക്കിയ ഒരു ഒരു team എന്നാ നേട്ടം സ്വന്തമാക്കാനുള്ള സുവർണവസരമാണ് നഷ്ടമായത്. ത്രില്ലർ മത്സരത്തിൽ അസമിനോട്‌ തോറ്റത് 2 വിക്കറ്റിന്.

അവസാന ഓവറിൽ രണ്ട് വിക്കറ്റ് കയ്യിലിരക്കെ അസാമിന് ജയിക്കാൻ വേണ്ടത് 5 റൺസ്.കേരള ബൗളേർ വിനോദ് കുമാർ എറിഞ്ഞ ഇന്നിങ്സിന്റെ അവസാന ഓവറിലെ മൂന്നാമത്തെ പന്തിൽ സിക്സ് അടിച്ചു കൊണ്ട് പാരാഗാണ് അസ്സാമിന്റെ വിജയശില്പിയായി മാറിയത്.6 സിക്സ് അടക്കം 33 പന്തിൽ 57 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരള 6 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് സ്വന്തമാക്കി.46 റൺസ് നേടിയ അബ്ദുൽ ബാസിതാണ് കേരള ടോപ് സ്കോർർ.8 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ കഴിഞ്ഞത്.

Join our whatsapp group