ഇറാനി ട്രോഫി റസ്റ്റ്‌ ഓഫ് ഇന്ത്യക്ക്

ഇറാനി ട്രോഫി റസ്റ്റ്‌ ഓഫ് ഇന്ത്യക്ക്
(Pic credit:Espncricinfo )

ഇറാനി കപ്പ് റസ്റ്റ്‌ ഓഫ് ഇന്ത്യക്ക്. ഫൈനലിൽ സൗരാഷ്ട്രയേ തോല്പിച്ചത് 175 റൺസിന്.ഒക്ടോബർ 1 ന്ന് ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ റസ്റ്റ്‌ ഓഫ് ഇന്ത്യ നായകൻ ഹനുമാ വിഹാരി ബാറ്റിംഗ് തിരഞ്ഞെടുത്തു.സായി സുദർശാന്റെ 72 റൺസ് മികവിൽ റസ്റ്റ്‌ ഓഫ് ഇന്ത്യ 308 റൺസ് സ്വന്തമാക്കി. സൗരാഷ്ട്രയ്ക്ക് വേണ്ടി പാർത് ഭട്ട് അഞ്ചു വിക്കറ്റും ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ അർപ്പിത് വാസവാദ ഫിഫ്റ്റി നേടിയെങ്കിലും സൗരാഷ്ട്ര 214 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് സ്വന്തമാക്കിയ സൗരഭ് കുമാറാണ് അവരെ തകർത്തത്.94 റൺസ് ലീഡുമായി ഇറങ്ങിയ റസ്റ്റ്‌ ഓഫ് ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായില്ല.വീണ്ടും പാർത് ഭട്ട് തന്റെ ഏറ്റവും മികച്ചതിലേക്ക് ഉയർന്നു. അദ്ദേഹത്തിന്റെ 7 വിക്കറ്റിന്റെ മികവിൽ സൗരാഷ്ട്ര റസ്റ്റ്‌ ഓഫ് ഇന്ത്യയേ 160 റൺസിന് പുറത്താക്കി.

ഇനിയും 3 ദിവസം കയ്യിലിരക്കെ 255 റൺസ് പിന്തുടരാൻ ഇറങ്ങിയ സൗരാഷ്ട്രയെ ഒരു നിമിഷം പോലും ലക്ഷ്യത്തിലേക്ക് എത്തുമെന്ന് തോന്നിക്കാത്ത രീതിയിൽ റസ്റ്റ്‌ ഓഫ് ഇന്ത്യ തകർത്തു.സൗരബ് കുമാറിന്റെ 6 വിക്കറ്റ് മികവിൽ 79 റൺസിന് അവർ പുറത്തായി. ഒപ്പം റസ്റ്റ്‌ ഓഫ് ഇന്ത്യക്ക് 175 റൺസ് വിജയവും ഇറാനി ട്രോഫിയും

Join our WhatsApp group .