സയിദ് മുഷ്തഖ് അലി ട്രോഫി റൗണ്ട് അപ്പ്..
ബോർഡർ ഗവസ്‌കർ ട്രോഫി ആവേശത്തിന് ഇടയിൽ സയിദ് മുഷ്തഖ് അലി ടൂർണമെന്റിൽ മിന്നി തിളങ്ങി ഇന്ത്യൻ താരങ്ങൾ, തിലകിന് ലോക റെക്കോർഡ്. സഞ്ജുവും ഹാർദിക്കും തകർത്ത് കളിച്ചു.
ബോർഡർ ഗവസ്‌കർ ട്രോഫി ആവേശത്തിന് ഇടയിൽ സയിദ് മുഷ്തഖ് അലി ടൂർണമെന്റിൽ മിന്നി തിളങ്ങി ഇന്ത്യൻ താരങ്ങൾ, തിലകിന് ലോക റെക്കോർഡ്. സഞ്ജുവും ഹാർദിക്കും തകർത്ത് കളിച്ചു.
സയിദ് മുഷ്തഖ് അലി ട്രോഫി റൗണ്ട് അപ്പ്..
മേഖലായക്കെതിരെ തിലക് വർമ 151 റൺസ് സ്വന്തമാക്കി. T20 ക്രിക്കറ്റിൽ തുടർച്ചയായി 3 സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമായി അദ്ദേഹം മാറി. മാത്രമല്ല ഒരു t20 മത്സരത്തിൽ 150 റൺസ് സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ പുരുഷ താരവുമായി അദ്ദേഹം മാറി.
തമിഴ് നാടിന് വേണ്ടി ബാബ ഇന്ദ്രജിത് ട്രിപുരക്കെതിരെ 39 പന്തിൽ 78 റൺസ് സ്വന്തമാക്കി.മണിപ്പൂറിനെതിരെ ഹരിയാനക്ക് വേണ്ടി ചാഹൽ നാല് വിക്കറ്റ് സ്വന്തമാക്കി.പുതുചേരീക്ക് വേണ്ടി ചന്ദിഗറിനെതിരെ അജയ് റോഹേറ 56 പന്തിൽ 105 റൺസ് സ്വന്തമാക്കി.ഗോവക്കെതിരെ മുംബൈ നായകൻ ശ്രെയസ് അയ്യർ 57 പന്തിൽ 130 റൺസ് സ്വന്തമാക്കി.
കർണാടകക്കെതിരെ യുവരാജ് ചൗധരി ഉത്തരഖണ്ടിന് വേണ്ടി 123 റൺസ് സ്വന്തമാക്കി.ജമ്മുവിന് വേണ്ടി ജാർഖണ്ടിനെതിരെ അബ്ദുൽ സമദ് 29 പന്തിൽ 74 റൺസ് സ്വന്തമാക്കി.ബംഗാളിന് വേണ്ടി ഷഹബാസ് അഹ്‌മദ് പഞ്ചാബിനെതിരെ
49 പന്തിൽ സെഞ്ച്വറി സ്വന്തമാക്കി.
വിദർഭക്ക് വേണ്ടി കരുൺ നായർ ഒഡിഷക്കെതിരെ 39 പന്തിൽ 77 റൺസ് സ്വന്തമാക്കി.
സഞ്ജുവിന്റെ 45 പന്തിലെ 75 റൺസിന്റെ മികവിൽ കേരള സർവീസസിനെ തോൽപിച്ചു. കേരളത്തിന് വേണ്ടി അഖിൽ സ്കറിയ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.
ഹാർദിക് പാന്ധ്യയുടെ 35 പന്തിലെ 74 റൺസിന്റെ മികവിൽ ബറോഡാ ഗുജറാത്തിനെ മറികടന്നു.ഡൽഹിക്കെതിരെ ഉത്തർപ്രദേശിന് വേണ്ടി റിങ്കു 38 പന്തിൽ 70 റൺസ് സ്വന്തമാക്കി.