വിജയ ഹസാരെ ട്രോഫിയിൽ മുഹമ്മദ് ഷമിയുടെ സഹോദരന്റെ ഗംഭിര പ്രകടനങ്ങൾ ..
വിജയ ഹസാരെ ട്രോഫിയിൽ മുഹമ്മദ് ഷമിയുടെ സഹോദരന്റെ ഗംഭിര പ്രകടനങ്ങൾ ..
വിജയ ഹസാരെ ട്രോഫിയിൽ മുഹമ്മദ് ഷമിയുടെ സഹോദരന്റെ ഗംഭിര പ്രകടനങ്ങൾ ..
കഴിഞ്ഞ ലോകക്കപ്പിൽ ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനമാണ് ഷമി നടത്തിയത്. ഇന്ത്യൻ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരുവനാണ് ഷമി. ഇപ്പോൾ അദ്ദേഹത്തിന്റെ പാത അനിയനും പിന്തുടരുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നതും.
മുഹമ്മദ് കൈഫാണ് എന്നാണ് ഷമിയുടെ സഹോദരന്റെ പേര്. ബംഗാളിന് വേണ്ടി ലിസ്റ്റ് എ ക്രിക്കറ്റിൽ 2021 ലാണ് അദ്ദേഹം അരങ്ങേറിയത്.വിജയ് ഹസാരെ ട്രോഫിയിൽ ഇന്നത്തേതും കൂടി ഇതിനോടകം തന്നെ 9 വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ മൂന്നു വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
അനിയൻ പൂർണ പിന്തുണയുമായി ചേട്ടൻ ഷമി രംഗത്തുണ്ട്.ജമ്മു കശ്മീറിനെതിരെ 2021 ൽ കൈഫ് തന്റെ ആദ്യത്തെ മത്സരം കളിച്ചപ്പോൾ അനുമോദനവുമായി ആദ്യം എത്തിയതും ഷമി തന്നെയാണ്.ഷമിയേ പോലെ തന്നെ മീഡിയം ഫാസ്റ്റ് ബൗളേറാണ് കൈഫും.