റൊണാൾഡോക്ക് ശേഷം റോഡ്രിയും; ബാലൺ ഡി ഓർ തിളക്കത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം
2024 ബാലൺ ഡി ഓർ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പെയ്ൻ താരം റോഡ്രി.
2024 ബാലൺ ഡി ഓർ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പെയ്ൻ താരം റോഡ്രി. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തകർപ്പൻ പ്രകടനമായിരുന്നു മധ്യനിരയിൽ റോഡ്രി നടത്തിയത്. ഇതിനുപുറമേ രാജ്യാന്തരത്തലത്തിൽ സ്പെയിനിനെ യൂറോകപ്പ് ചാമ്പ്യന്മാർ ആക്കുന്നതിലും റോഡ്രി നിർണായകമായ പങ്കു വഹിച്ചു.
കഴിഞ്ഞ യൂറോ കപ്പിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു സ്പെയ്ൻ കിരീടം നേടിയത്. ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തുകൊണ്ടാണ് സ്പാനിഷ് പട തങ്ങളുടെ നാലാം യൂറോ കിരീടം സ്വന്തമാക്കിയത്.
റോഡ്രി ബാലൺ ഡി ഓർ നേടിയതോടെ നീണ്ട വർഷകാലത്തിന് ശേഷം കളിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു താരത്തിന് ഈ പുരസ്കാരം കിട്ടാനും കാരണമായി. ഇതിനുമുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന സമയത്ത് ബാലൺ ഡി ഓർ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.
2008ൽ ആയിരുന്നു റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ വേണ്ട 16 വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും മറ്റൊരു താരം ബാലൺ ഡി ഓർ നേടിയത് ഏറെ ശ്രദ്ധേയമായി.