ഇന്ത്യയുടെ പരിശീലനം കാണുന്നതിൽ നിന്ന് ആരാധകർക്ക് വിലക്ക്..
ഇന്ത്യയുടെ പരിശീലനം കാണുന്നതിൽ നിന്ന് ആരാധകർക്ക് വിലക്ക്..
ഇന്ത്യയുടെ പരിശീലനം കാണുന്നതിൽ നിന്ന് ആരാധകർക്ക് വിലക്ക്..
ബോർഡർ ഗവസ്‌കർ ട്രോഫിയുടെ കാലമാണ് നിലവിൽ. പെർത്തിലെ ആദ്യത്തെ ടെസ്റ്റിൽ ഇന്ത്യ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. അഡലേയ്ഡിലാണ് അടുത്ത മത്സരം. ഇത് ഡേ നൈറ്റ് ടെസ്റ്റ് മത്സരമാണ്.
ഡിസംബർ 6 ന്നാണ് ഈ മത്സരം ആരംഭിക്കുക. അത് കൊണ്ട് ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തിലാണ്. ഇന്ത്യ ടീമിന്റെ ഒരു പരിശീലന വേളയും ആരാധകരാൽ നിറയുകയാണ്. എന്നാൽ ഈ ആരാധകരെ നിരാശരാക്കി കൊണ്ടുള്ള ഒരു വാർത്ത ഇപ്പോൾ പുറത്ത് വരുകയാണ്.
ബോർഡർ ഗവസ്‌കർ ട്രോഫിയിലെ തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യയുടെ പരിശീലനം കാണാൻ ആരാധകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.കഴിഞ്ഞ ദിവസം 1000 ത്തിൽ അധികം ആരാധകരാണ് പരിശീലനം കാണാൻ എത്തിയത്.താരങ്ങൾക്ക് സ്ഥിരമുള്ള ചാന്റുകളും മോശം സംസാരങ്ങളും എല്ലാം ആരാധകർ നൽകിയിരുന്നു.എന്നാൽ ഈ പ്രവർത്തികളിൽ താരങ്ങൾ സന്തുഷ്ടവനല്ലെന്ന് റിപ്പോർട്ടുകളുണ്ട്.
ഈ ഒരു സാഹചര്യത്തിലാവും ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്താൻ പ്രേരണയായത് എന്ന് അനുമാനിക്കാം.ഈ തീരുമാനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ. എന്താണ് അഭിപ്രായം??.